TRENDING:

Kurukkan movie | ശ്രീനിവാസനും വിനീത് ശ്രീനിവാസനും; കുറുക്കന് ക്ലീൻ U; റിലീസ് തിയതിയും പ്രഖ്യാപിച്ചു

Last Updated:

ഒരു മുഴുനീള ഫൺ ഇൻവസ്റ്റിഗേഷൻ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് 'കുറുക്കൻ'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശ്രീനിവാസനും (Sreenivasan) വിനീത് ശ്രീനിവാസനും (Vineeth Sreenivasan) ഷൈൻ ടോം ചാക്കോയും (Shine Tom Chacko) പ്രധാന വേഷത്തിലെത്തുന്ന കുറുക്കന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 27 ന് ചിത്രം തിയെറ്ററുകളിലെത്തും. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയലാൽ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്. ഒരു മുഴുനീള ഫൺ ഇൻവസ്റ്റിഗേഷൻ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കുറുക്കൻ’. ഇതിന് മുന്നേ ഇറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയ്‌ലറും എല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
കുറുക്കൻ
കുറുക്കൻ
advertisement

ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോക്കും ഒപ്പം സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

Also read: Kurukkan trailer | എന്റെ ടവർ ലൊക്കേഷൻ അറിയാനാണോ സാറേ? ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍ ചിത്രം ‘കുറുക്കൻ’ ട്രെയ്‌ലർ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മനോജ് റാം സിങ്ങിന്റേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെയും ഷാഫി കൊല്ലത്തിന്റെയും വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു. ജിബു ജേക്കബ്ബാണ് ഛായാഗ്രാഹകൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൈനുദ്ധീൻ,എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം. കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ. -സുജിത് മട്ടന്നൂർ, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാർ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ – ഷെമീജ് കൊയിലാണ്ടി. പി.ആർ.ഓ – വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്‌, സ്റ്റിൽ-പ്രേംലാൽ പട്ടാഴി, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്‌സ്ക്യുറ, ഡിസൈൻസ്-കോളിൻസ് ലിയോഫിൽ, വിതരണം- വർണ്ണചിത്ര ബിഗ് സ്ക്രീൻ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Kurukkan movie | ശ്രീനിവാസനും വിനീത് ശ്രീനിവാസനും; കുറുക്കന് ക്ലീൻ U; റിലീസ് തിയതിയും പ്രഖ്യാപിച്ചു
Open in App
Home
Video
Impact Shorts
Web Stories