TRENDING:

വിവാഹ ശേഷം പേളിയും ശ്രീനിഷും ഇപ്പൊ ഇങ്ങനെ; 'കട്ട' പോസ്റ്റുമായി ഇൻസ്റ്റാഗ്രാമിൽ

Last Updated:

Life after Wedding: Pearle and Srinish post something quite interesting | വിവാഹ ശേഷമുള്ള 'യഥാർത്ഥ ജീവിതം' എന്തെന്ന് വെളിപ്പെടുത്തി പേളി ഇൻസ്റ്റാഗ്രാമിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പേളിയും ശ്രീനിഷും ഇപ്പൊ എവിടെ, എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിച്ചാൽ ആരാധകരുടെ പക്കൽ കുറേ ഉത്തരങ്ങൾ ഉണ്ടാവും. ഒട്ടനവധി ഇൻസ്റ്റാഗ്രാം പോസ്റ്റുകളും, വിഡിയോയും വെബ് സീരീസും ഒക്കെയായി വിവാഹ ശേഷവും ഇരുവരും നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ യഥാർത്ഥ ജീവിതം തങ്ങൾ പോസ്റ്റ് ചെയ്യാറില്ല എന്നും പറഞ്ഞു കൊണ്ടാണ് പേളിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം ചിത്രം എത്തുന്നത്. "യഥാർത്ഥ ജീവിതം അല്ല ഞങ്ങൾ പോസ്റ്റ് ചെയ്യുന്നത്. പക്ഷെ ഇന്ന് കട്ട പോസ്റ്റ്. താങ്ക് യു." ഈ ഇൻസ്റ്റാഗ്രാം ചിത്രത്തോടൊപ്പം പേളി കുറിക്കുന്നു.
advertisement

വിവാഹ ശേഷം പേളിക്ക് ബോളിവുഡ് ചിത്രത്തിൽ അവസരം ലഭിച്ചിരുന്നു. അഭിഷേക് ബച്ചനൊപ്പമാണ് ആദ്യ ചിത്രം.

advertisement

അടുത്തിടെ പ്രണയ ജീവിതത്തിന്റെ 365 ദിവസങ്ങൾ പേളിയും ശ്രീനിഷും ചേർന്ന് ആഘോഷിച്ചിരുന്നു. മെയ് 5ന് ആയിരുന്നു ക്രിസ്തീയ രീതി പ്രകാരമുള്ള ഇവരുടെ വിവാഹം. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു ചടങ്ങ്. ശേഷം സിയാൽ കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാര ചടങ്ങുകൾ നടന്നു. വിവാഹ സൽക്കാര ചടങ്ങുകളിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. പിന്നെ മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടായിരുന്നു. വിവാഹ ശേഷം ഇവരുടെ പേളിഷ് വെബ് സീരീസിന്റെ രണ്ടാം ഭാഗം ഇറങ്ങി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
വിവാഹ ശേഷം പേളിയും ശ്രീനിഷും ഇപ്പൊ ഇങ്ങനെ; 'കട്ട' പോസ്റ്റുമായി ഇൻസ്റ്റാഗ്രാമിൽ