TRENDING:

Suresh Gopi | ജെ.എസ്.കെ.; സുരേഷ് ഗോപിയുടെ 255-ാമത് ചിത്രത്തിൽ മകൻ മാധവ് സുരേഷ്

Last Updated:

സിനിമയുടെ ചിത്രീകരണം ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുരേഷ് ഗോപിയുടെ 255-ാമത് ചിത്രത്തിന് തുടക്കമായി. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവിൻ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജെ.എസ്.കെ' എന്ന സിനിമയുടെ ചിത്രീകരണം ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു. ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് അഭിനയരംഗത്തെത്തുകയാണ്. മൂത്തമകൻ ഗോകുൽ സുരേഷ് നേരത്തെ തന്നെ സിനിമാ രംഗത്തെത്തിയിരുന്നു. കോസ്മോസ് എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവേ നിർവ്വഹിക്കുന്നു.
ജെ.എസ്.കെ.
ജെ.എസ്.കെ.
advertisement

കോ-റൈറ്റർ: ജയ് വിഷ്ണു, എഡിറ്റർ- സംജിത് മുഹമ്മദ്. ലൈൻ പ്രൊഡ്യൂസർ-സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ (അമൃത) കല- ജയൻ ക്രയോൺ, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- ജെഫിൽ, സൗണ്ട് ഡിസൈൻ- അരുൺ വർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ, അസോസിയേറ്റ് ഡയറക്ടർ-ബിച്ചു, സവിൻ സാ, അസിസ്റ്റന്റ് ഡയറക്ടർ- രാഹുൽ വി. നായർ, അമ്മു മറിയ അലക്സ്, ഫിനാൻസ് കൺട്രോളർ- എം.കെ. ദിലീപ് കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്- എന്റർടൈൻമെന്റ് കോർണർ, പ്രൊഡക്ഷൻ ഡിസൈനർ-ജോൺ കുടിയാൻമല, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ശബരി കൃഷ്ണ, പി.ആർ.ഒ. - എ.എസ്. ദിനേശ്.

advertisement

Also read: Nanjiyamma | ക്യാംപസ് ടൈം ട്രാവൽ ചിത്രം 'ത്രിമൂർത്തി'യിൽ നഞ്ചിയമ്മ അഭിനയിക്കുന്നു; പാട്ടുകളുടെ എണ്ണം 21

പുതുമുഖങ്ങളെ അണിനിരത്തി ഇന്ത്യയിലെ തന്നെ ആദ്യത്തെ ക്യാമ്പസ്‌ ടൈം ട്രാവൽ ചിത്രം എന്നവകാശപ്പെടുന്ന ചിത്രം ഒരുങ്ങുന്നു. കെ.ബി.എം. സിനിമാസിന്റെ ബാനറിൽ നവാ​ഗതനായ ശരത്ത് ലാൽ നെമിഭുവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ത്രിമൂർത്തി' (Three moorthy) എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. അഭിനേതാക്കളും അണിയറ പ്രവർത്തകരുമടക്കം ഭൂരിഭാഗം പേരും നവാ​ഗതരാണ്. അൻപതിൽപരം പുതുമുഖ ​ഗായകരെ ഉൾപ്പെടുത്തി 21 പാട്ടുകളാണ് ഒരുക്കിയിരിക്കുന്നത്.

advertisement

വിനീത് ശ്രീനിവാസന്റെ 15 പാട്ടുകളോടെ പുറത്തിറങ്ങിയ 'ഹൃദയ'ത്തിന് ശേഷം ഇത്രയേറെ പാട്ടുകളോടെ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ത്രിമൂർത്തിക്കുണ്ട്. ശരത്ത് ലാൽ നെമിഭുവൻ തന്നെയാണ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വന്ദന ശ്രീലേഷിന്റെ കഥക്ക് നവാഗതരായ അമേഷ് രമേശും മഹേഷ്‌ മോഹനും ചേർന്നാണ് തിരക്കഥയും സംഭാഷണവും. 'തീറ്ററപ്പായി' എന്ന ചിത്രത്തിന്റെ നിർമ്മാതാവ് വിക്രമൻ സ്വാമിയാണ് 'ത്രിമൂർത്തി'യും നിർമ്മിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാഷണൽ അവാർഡ് ജേതാവും അട്ടപ്പാടിയുടെ അഭിമാനവുമായ നഞ്ചിയമ്മ ആലപിക്കുന്ന ഒരു ​ഗാനം ചിത്രത്തിലുണ്ട്. പാട്ടിനോടൊപ്പം ഒരു സുപ്രധാന കഥാപാത്രത്തെയും നഞ്ചിയമ്മ ചിത്രത്തിൽ അവതരിപ്പിക്കുന്നു. തൃശ്ശൂരിലും, അങ്കമാലിയും നടന്ന രണ്ട് ഒഡിഷനുകളിലൂടെ 250ൽപരം പുതുമുഖ അഭിനേതാക്കൾക്ക് അവസരം നൽകികൊണ്ടാണ് ത്രിമൂർത്തിയുടെ ഓഡിഷൻ പൂർത്തീകരിച്ചത്. ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം നർമ്മത്തിന് പ്രാധാന്യം നൽകുന്ന ഒരു ഫീൽഗുഡ് ടൈം ട്രാവൽ ത്രില്ലറാണ്. മൂന്ന് ഫൈറ്റ് സീനുകളും ചിത്രത്തിലുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Suresh Gopi | ജെ.എസ്.കെ.; സുരേഷ് ഗോപിയുടെ 255-ാമത് ചിത്രത്തിൽ മകൻ മാധവ് സുരേഷ്
Open in App
Home
Video
Impact Shorts
Web Stories