ടൊവിനോ തോമസ്- ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മിന്നൽ മുരളി നെറ്റ്ഫ്ലിക്സിൽ വമ്പൻ തരംഗം സൃഷ്ടിച്ചിരുന്നു. മിന്നല്‍ മുരളിക്ക് പുറമേ ബാംഗ്ലൂര്‍ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങിയ ചിത്രങ്ങളാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിച്ചിട്ടുള്ളത്. പ്രൊഡക്ഷൻ കൺട്രോള- ജാവേദ് ചെമ്പ്, പി.ആർ.ഒ.- വാഴൂർ ജോസ്, ശബരി.
Also read: 'കടുവ'യുടെ ഗര്‍ജനം ഇനി ആമസോണ്‍ പ്രൈമില്‍; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
advertisement
തിയേറ്ററുകളില്‍ നേടിയ വന്‍ വിജയത്തിന് പിന്നാലെ പൃഥ്വിരാജ് - ഷാജി കൈലാസ് ചിത്രം കടുവയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 4 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീം ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മലയാള സിനിമയില്‍ നിരവധി ആക്ഷന്‍ സിനിമകള്‍ ഒരുക്കിയ ഷാജി കൈലാസ് ഒരു ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ കടുവ തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.
90-കളില്‍ പാലാ പ്ലാന്ററായിരുന്ന കടുവാക്കുന്നേല്‍ കുരിയാച്ചന്റെയും (പൃഥ്വിരാജ്) ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഐജി ജോസഫ് ചാണ്ടിയുടെയും (വിവേക് ഒബ്റോയ്) ഏറ്റുമുട്ടലിന്റെ കഥയാണ് ആക്ഷന്‍ ഡ്രാമയായ കടുവ പറയുന്നത്. സംയുക്ത മേനോന്‍ നായിയാകുന്ന ചിത്രത്തില്‍ കുരിയച്ചന്റെയും ചാണ്ടിയുടെയും കടുത്ത മത്സരവും അതോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളുമാണ് ചിത്രീകരിച്ചിരിക്കുന്നത്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
''കടുവ എന്റെ ഹൃദയത്തോട് വളരെ അടുത്തു നില്‍ക്കുന്ന സിനിമയാണ്. ജീവിതത്തേക്കാള്‍ വലിയ മാസ്സ്, ആക്ഷന്‍ എന്റര്‍ടെയ്നറാണ് ഈ ചിത്രം. കുറച്ചുകാലമായി മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് അപ്രത്യക്ഷമായ ഒരു വിഭാഗമാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസാണ് സിനിമ സംവിധാനം ചെയ്യുന്നത്, ''നടന്‍ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു. മലയാള സിനിമയ്ക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്ന് വളരെയധികം സ്‌നേഹം ലഭിക്കുന്നുണ്ട്, പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യുമ്പോള്‍ കടുവയ്ക്ക് അതേ സ്‌നേഹവും അഭിനന്ദനവും ലഭിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.