TRENDING:

Garudan | സംഘർഷം മുറുക്കി സുരേഷ് ഗോപി, പാട്ടുംപാടി ബിജു മേനോൻ; 'ഗരുഡൻ' മേക്കിംഗ് വീഡിയോ

Last Updated:

നീതിക്കുവേണ്ടി പോരാടുന്ന ഒരു പോലീസ് ഓഫീസറുടെയും കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുരേഷ് ഗോപിയും (Suresh Gopi) ബിജു മേനോനും (Biju Menon) ഒന്നിക്കുന്ന ലീഗൽ ത്രില്ലറായ
ഗരുഡൻ
ഗരുഡൻ
advertisement

‘ഗരുഡന്റെ’ (Garudan) ലൊക്കേഷൻ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.

പോസ്റ്റ്‌ പ്രൊഡകഷൻ ജോലികൾ പൂർത്തിയാക്കി നവംബർ ആദ്യം റിലീസിന് തയ്യാറെടുക്കുന്ന ചിത്രം മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസിറ്റൻ സ്റ്റീഫൻ നിർമ്മിക്കുന്നു.

അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയും ബിജു മേനോനും മത്സരിച്ചഭിനയിക്കുന്ന ചിത്രമാകും ‘ഗരുഡൻ’ എന്നാണ് ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളും ലൊക്കേഷൻ വീഡിയോയും നൽകുന്ന സൂചന. ഹിറ്റ്‌ ചിത്രമായ ‘അഞ്ചാം പാതിര’ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച്‌ മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

advertisement

നീതിക്കുവേണ്ടി പോരാടുന്ന ഒരു പോലീസ് ഓഫീസറുടെയും കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

ചിത്രത്തിൽ കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജു മേനോൻ ചെയ്യുന്നത്. ഭാര്യയും കുഞ്ഞുമുള്ള നിഷാന്ത് ഒരു നിയമ പ്രശ്നത്തിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നീതിക്കുവേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

advertisement

ലീഗൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ‘ഗരുഡൻ’ കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. വൻ താരനിരയും വലിയ മുതൽമുടക്കമുള്ള ചിത്രത്തിൽ സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

advertisement

അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്. സുരേഷ് ഗോപിയുടെ ‘പാപ്പൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനും ക്യാമറ ചലിപ്പിച്ചത് അജയ് ആയിരുന്നു. കഥ- ജിനേഷ് എം.

ജനഗണമന, കടുവ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജെയ്ക്സ് ബിജോയ് വീണ്ടും മാജിക്‌ ഫ്രെയിംസിന് വേണ്ടി ഗരുഡന്റെ സംഗീതം ഒരുക്കുന്നു. എഡിറ്റർ- ശ്രീജിത്ത് സാരംഗ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ , ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി. തോമസ്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട്‌- സുനിൽ കെ. ജോർജ്, കോസ്റ്റ്യൂം- സ്റ്റെഫി സേവ്യർ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് കൺസൾട്ടന്റ്- ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ, സ്റ്റിൽസ്- ശാലു പേയാട്, ഡിസൈൻസ്- ആന്റണി സ്റ്റീഫൻ.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Garudan | സംഘർഷം മുറുക്കി സുരേഷ് ഗോപി, പാട്ടുംപാടി ബിജു മേനോൻ; 'ഗരുഡൻ' മേക്കിംഗ് വീഡിയോ
Open in App
Home
Video
Impact Shorts
Web Stories