തമിഴ് രംഗമായിരുന്നുവെങ്കിലും തൻ്റെ ആദ്യ ചിത്രം മലയാളത്തിലാണ് ഒരുക്കുന്നത്. പരിഷ്ക്കാരം അധികം കടന്നു ചെന്നിട്ടില്ലാത്ത ഒരു കർഷകഗ്രാമത്തിലെ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമയാണ് അഴക് മച്ചാൻ. ഗ്രാമത്തിൽ നടക്കുന്ന ഒരു മരണമാണ് ഇതിവൃത്തം. ഇത് തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ്.
മിനിസ്ക്രീൻ പരമ്പരകളിലുടെയും, കോമഡി പരമ്പരകളിലൂടെയും ശ്രദ്ധേയനായ എസ്.ആർ. സുസ്മിതൻ, റോയ് കൊട്ടാരം, ഷാജുമോൻ, കൊല്ലം ശർമ്മ, കൊല്ലം സിറാജ്, അഞ്ചൽ മധു, ആൻസി വർഗീസ്, ജീവാ നമ്പ്യാർ, അനു തോമസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
advertisement
തിരക്കഥ – ജെ. ഫ്രാൻസിസ്, സംഭാഷണം – ഷിബു കല്ലിടാന്തി. എസ്.ആർ. സുസ്മിതൻ രചിച്ച് ജെ. ഫ്രാൻസിസ് ഈണമിട്ട്, സുദീപ് കുമാർ, രാജലഷ്മി, അൻവർ സാദത്ത്, സരിതാ റാം, സനൽദാസ് എന്നിവർ ആലപിച്ച മനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷക ഘടകമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജൂൺ ഒമ്പതിന് പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
Sumamry: Azhaku Machan is a Malayalam movie directed by Francis. The investigative thriller pertaining to a village is slated as June 9 release