ജയ്സ് ജോസ് ആദ്യ ഷോട്ടിൽ അഭിനയിച്ചു. വർഷങ്ങളോളം നിയമജ്ഞന്മാരോടൊപ്പം പ്രവർത്തിച്ചു പോന്ന ഒരു ഗുമസ്തന്റെ കൗശലവും കുതന്ത്രങ്ങളും പ്രമാദമായ ഒരു കേസിനെ നിർണ്ണായകമായ വഴിത്തിരിവുകളിലേക്ക് നയിക്കുകയാണ് ചിത്രത്തിലൂടെ.
നീതിപാലകരും നിയമജ്ഞരും ഒരുപോലെ മാറ്റുരക്കുന്ന ചിത്രം കേസന്വേഷണത്തിൽ ഏറെ പുതുമകൾ സമ്മാനിക്കുന്നു. ‘എ ബ്രൂട്ടൽ ക്രിമിനൽ ബിയോണ്ട് ദി ലോ’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എന്നുന്നത്. ആൻഡ്രൂസ് പള്ളിപ്പാടൻ എന്ന ഗുമസ്തനെ ജയ്സ് ജോസ് അവതരിപ്പിക്കുന്നു.
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോന്ന ജയ്സിന് മുഖ്യധാരാ സിനിമയിൽ മുൻ നിരയിലേക്കു കടന്നുവരാനുള്ള സാഹചര്യമൊരുക്കുന്നതാണ് ചിത്രത്തിലെ ആൻഡ്രൂസ് പള്ളിപ്പാടൻ എന്ന കഥാപാത്രം.
advertisement
ബിബിൻ ജോർജ്, ദിലീഷ് പോത്തൻ എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ.
ഡോ. റോണി രാജ്, അസീസ് നെടുമങ്ങാട്, കൈലാഷ്, മഖ്‌ബൂൽ സൽമാൻ, ഷാജു ശീധർ, പ്രശാന്ത് അലക്സാണ്ടർ, ഉണ്ണി ലാലു, ഐ.എം. വിജയൻ, ആദിൽ ഇബ്രാഹിം, ആനന്ദ് റോഷൻ, ഫൈസൽ മുഹമ്മദ്, ജോയ് ജോൺ ആന്റണി, ടൈറ്റസ് ജോൺ, ജീമോൻ ജോർജ്, സ്മിനു സിജോ, ബിന്ദു സഞ്ജീവ്, വിജി മാത്യൂസ്, സുധീഷ് തിരുവാമ്പാടി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പുതുമുഖം നീമാ മാത്യുവാണ് നായിക.
തിരക്കഥ – റിയാസ് ഇസ്മത്ത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സ്റ്റീഥൻ ദേവസി ഈണം പകർന്നിരിക്കുന്നു. പശ്ചാത്തല സംഗീതം –
ബിനോയ് എസ്. പ്രസാദ്, ഛായാഗ്രഹണം – കുഞ്ഞുണ്ണി എസ്. കുമാർ,
എഡിറ്റിംഗ് – അയൂബ് ഖാൻ, കലാസംവിധാനം – രജീഷ് കെ. സൂര്യ, മേക്കപ്പ് – റഹിം കൊടുങ്ങല്ലൂർ, കോസ്റ്റ്യൂം ഡിസൈൻ- ഷിബു പരമേശ്വരൻ, പ്രൊജക്റ്റ് ഡിസൈൻ – നിബിൻ നവാസ്, അസ്സോസ്സിയേറ്റ് ഡയറക്ടർ – അമൽദേവ് കെ.ആർ., ലൈൻ പ്രൊഡ്യുസർ – ലിജിൻ നവാസ്, പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ. മുസാഫിർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം കിടങ്ങൂർ, ഏറ്റുമാനൂർ, പാലക്കാട് എന്നിവിടങ്ങളിലായി പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് – അമൽ അനിരുദ്ധൻ.