ഏറെ ദുരൂഹത ഉളവാക്കുന്ന ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഡോക്ടർമാരായ ജാസിം ജലാലും നെൽസൺ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചത്. ലച്ചു രജീഷ് സഹനിർമ്മാതാവാണ്. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി, ഷെബിൻ ബെൻസൻ, പ്രേം പ്രകാശ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. രവി മാത്യു പ്രൊഡക്ഷൻസും ചിത്രവുമായി സഹകരിക്കുന്നു.
advertisement
ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ക്യാമറ രാജവേൽ മോഹനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രവി മാത്യൂ, എഡിറ്റർ: അർജുൻ ബെൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെബീർ മലവട്ടത്ത്, കലാസംവിധാനം: രാഖിൽ, കോസ്റ്റ്യൂം: സുജിത്ത്, മേക്കപ്പ്: റോണക്സ്, ടൈറ്റിൽ ഡിസൈൻ: പാലായി ഡിസൈൻസ്, ഡിസൈനർ: ജിസൻ പോൾ, പിആർഒ: വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്., മാർക്കറ്റിംഗ്: കൺടന്റ് ഫാക്ടറി, സ്റ്റിൽസ്: സന്തോഷ് പട്ടാമ്പി. അയ്യപ്പൻ മൂവീസാണ് ചിത്രം വിതരണം ചെയ്യുന്നത്.
Summary: Trailer of Malayalam movie Kolla was launched by director Sibi Malayil. The film has Vinay Forrt, Rajisha Vijayan and Priya Varrier. Kolla is slated for a release on June 9, 2023. The story is penned by the Bobby Sanjay duo. It is touted to be an out-and-out thriller