TRENDING:

Kondotty Pooram | നായകനായി അറബ് വംശജൻ ഹാഷിം അബ്ബാസ്; 'കൊണ്ടോട്ടി പൂരം' ഒക്ടോബറിൽ തിയേറ്ററിലെത്തും

Last Updated:

ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് അറബ് വംശജൻ ഹാഷിം അബ്ബാസാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാള സിനിമയിൽ ഒരു അറബ് വംശജൻ നായകനാകുന്ന കൊണ്ടോട്ടി പൂരം തിയേറ്ററുകളിലേക്ക് എത്തുന്നു. മജീദ് മാറഞ്ചേരി കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് അറബ് വംശജൻ ഹാഷിം അബ്ബാസാണ്. ടേക്ക് ഓഫ്‌ സിനിമാസിന്റെ ബാനറിൽ സുധീർ പൂജപ്പുര, പൗലോസ് പി.കെ. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സാവന്തിക, മാമുക്കോയ, ശിവജി ഗുരുവായൂർ, സുനിൽ സുഖദ, രുദ്രൻ, ബിഗ് ബോസ് താരം ഷിയാസ് കരീം, കോട്ടയം പ്രദീപ്, നേഹ സക്സേന, നിസാം കാലിക്കറ്റ്‌, ശ്രേയ രമേശ്‌, രാജലക്ഷ്മി, രുദ്ര, ശ്രീജിത്ത്‌, ഷുഹൈബ് എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രം തീയറ്ററുകളിലേക്കു എത്തിക്കുന്നത് തന്ത്ര മീഡിയ റിലീസാണ്.
കൊണ്ടോട്ടി പൂരം
കൊണ്ടോട്ടി പൂരം
advertisement

ഫസൽ അഹമ്മദ് സൂറി എന്ന അറബിയെ മലപ്പുറത്ത് കൊണ്ടോട്ടിയിൽ വെച്ച് കാണാതാകുന്നു. ഇതേ തുടർന്ന് എൻഐഎയുടെ കമാൻഡോകൾ കൊണ്ടോട്ടിയിൽ എത്തുന്നു. കൊണ്ടോട്ടിയിലെ പ്രധാനിയാണ് രാമേട്ടൻ. അഹമ്മദ് സൂറി കഴിഞ്ഞ ഏതാനും ആഴ്ചകളായി രാമേട്ടന്റെ കൂടെ ഉണ്ടായിരുന്നു. എൻഐഎയിലെ ഉദ്യോഗസ്ഥർ രാമേട്ടനെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുകയും അതേത്തുടർന്ന് നടക്കുന്ന കാര്യങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്. വൈറൽ വീഡിയോ ഗാനങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഹാഷിം അബ്ബാസ് എന്ന വിദേശ അറബിയാണ് അഹമ്മദ് സുറിയായി എത്തുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സലി മൊയ്‌ദീൻ, മധീഷ് എന്നിവരാണ് ഛായാഗ്രാഹകർ. എഡിറ്റർ സുഭാഷ്,സുഹൈൽ സുൽത്താൻ, പുലികൊട്ടിൽ ഹൈദരാലി, മൊയ്‌ൻകുട്ടി വൈദ്യർ ശ്രീജിത്ത് ചാപ്പയിൽ,എന്നിവരുടെ വരികൾക്ക് സജിത്ത് ശങ്കർ, കെ വി അബൂട്ടി,അഷ്‌റഫ്‌ മഞ്ചേരി,അനീഷ് പൂന്തോടൻ എന്നിവരാണ് ഈണം പകർന്നിരിക്കുന്നത് . പി ജയചന്ദ്രൻ, തീർത്ഥ സുരേഷ്,അനീഷ് പൂന്തോടൻ, അർജുൻ വി അക്ഷയ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.ഓർക്കസ്ട്രഷൻ- കമറുദ്ദീൻ കീച്ചേരി, അനഘ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ കിച്ചി പൂജപ്പുര, അസോസിയേറ്റ് ഡയറക്ടർ വിഷ്ണു വത്സൻ, ആർട്ട്‌ ഡയറക്ടർ ശ്രീകുമാർ, പി ആർ ഓ സുനിത സുനിൽ, കോസ്റ്റും ശ്രീജിത്ത്‌, മേക്കപ്പ് രാകേഷ്, ആക്ഷൻ അഷ്‌റഫ്‌ ഗുരുക്കൾ, റെക്കോർഡഡ് പ്രെസ്റ്റീജ് ഓഡിയോ ലാബ്, മിക്സ്‌ &മാസ്റ്ററിങ് സജി ചേതന (തൃശൂർ )എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. ചിത്രം ഒക്ടോബർ 13ന് തിയേറ്ററുകളിൽ എത്തും.

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Kondotty Pooram | നായകനായി അറബ് വംശജൻ ഹാഷിം അബ്ബാസ്; 'കൊണ്ടോട്ടി പൂരം' ഒക്ടോബറിൽ തിയേറ്ററിലെത്തും
Open in App
Home
Video
Impact Shorts
Web Stories