TRENDING:

കെ.ജി.എഫ്. സംഗീത സംവിധായകൻ രവി ബാസ്റുർ പശ്ചാത്തല സംഗീതം; 'പിക്കാസോ' ട്രെയ്‌ലർ പുറത്തിറങ്ങി

Last Updated:

പകിട, ചാക്കോ രണ്ടാമൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന സിനിമയാണ് 'പിക്കാസോ'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പകിട, ചാക്കോ രണ്ടാമൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന ‘പിക്കാസോ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി. സൂപ്പർ ഹിറ്റായ ‘കെ.ജി.എഫ്.’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രവി ബാസ്റുർ ആദ്യമായി മലയാളത്തിൽ പശ്ചാത്തല സംഗീതം ഒരുക്കുന്നു എന്നത് ‘പിക്കാസോ’യുടെ ആകർഷണ ഘടകമാണ്.
പിക്കാസോ
പിക്കാസോ
advertisement

സിദ്ധാര്‍ത്ഥ് രാജൻ, അമൃത സാജു, കൃഷ്ണ കുലശേഖരൻ, ആശിഷ് ഗാന്ധി, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ചാര്‍ളി ജോ, ശരത്, അനു നായർ, ലിയോ തരകൻ, അരുണ നാരായണൻ, ജോസഫ് മാത്യൂസ്, വിഷ്ണു ഹരിമുഖം, അര്‍ജുന്‍ വി. അക്ഷയ, അനന്തു ചന്ദ്രശേഖർ, നിധീഷ് ഗോപിനാഥൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

advertisement

അയാന ഫിലിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നജില ബി. നിർമ്മിച്ച് ഷെയ്ക് അഫ്‌സല്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാന്‍ പി. റഹ്മാൻ നിർവ്വഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, ജോഫി തരകന്‍ എന്നിവരുടെ വരികൾക്ക് വരുണ്‍ കൃഷ്ണ സംഗീതം പകരുന്നു.

രചന- ഇ.എച്ച്. സബീര്‍, എഡിറ്റര്‍- റിയാസ് കെ. ബദർ, പരസ്യകല- ഓൾഡ് മങ്ക്സ്, സ്റ്റണ്ട് കൊറിയോഗ്രഫി- രാജശേഖർ, ജോളി സെബാസ്റ്റ്യൻ, റണ്‍ രവി, സൗണ്ട് ഡിസൈന്‍- നന്ദു ജെ., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഗിരീഷ് കറുവന്തല, പി.ആർ.ഒ. – എ.എസ്. ദിനേശ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Malayalam movie Picasso had KGF maestro Ravi Basrur weaving music

മലയാളം വാർത്തകൾ/ വാർത്ത/Film/
കെ.ജി.എഫ്. സംഗീത സംവിധായകൻ രവി ബാസ്റുർ പശ്ചാത്തല സംഗീതം; 'പിക്കാസോ' ട്രെയ്‌ലർ പുറത്തിറങ്ങി
Open in App
Home
Video
Impact Shorts
Web Stories