മലയാള സിനിമയിലെ ഏറ്റവും പുതിയ തലമുറയിലെ ജനപ്രിയരായ അഭിനേതാക്കളെ കേന്ദ്രകഥാപാത്രമാക്കി വൻ ബഡ്ജറ്റിലൊരുക്കുന്ന ഈ ചിത്രം ഇതിനകം തന്നെ ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുന്നു. പൂർണ്ണമായും ത്രില്ലർ മോഡിൽ അവതരിപ്പിക്കുന്ന ചിത്രം ആക്ഷന് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിനോടൊപ്പം ശക്തമായ കുടുംബ ബന്ധങ്ങൾക്കും അവസരം നൽകി എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വാദ്യകരമായ വിധത്തിലുള്ള ക്ലീൻ എന്റർറ്റെയ്നറായിട്ടാണ് അവതരണം. ഭാഷക്കും ദേശത്തിനും അതിർ വരമ്പുകളില്ലാതെ ഒരു പാൻ ഇൻഡ്യൻ ചിത്രമായിട്ടാണ് RDX ഒരുക്കുന്നത്.
advertisement
പശ്ചിമകൊച്ചിയിലെ ആത്മസുഹൃത്തുക്കളായ മൂന്നു ചെറുപ്പക്കാരെ പ്രധാനമായും കേന്ദീകരിച്ചുകൊണ്ടാണ് കഥാവികസനം. റോബർട്ട്, ഡോണി, സേവ്യർ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. ഇവരെ യഥാക്രമം ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരവതരിപ്പിക്കുന്നു.
ഐമാ സെബാസ്റ്റ്യനും, മഹിമാ നമ്പ്യാരുമാണ് നായികമാർ. ലാൽ, ബാബു ആൻ്റണി, മാലാ പാർവ്വതി, നിഷാന്ത് സാഗർ, മലയാളിയും തമിഴ് നടനുമായ സന്ധീപ് എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ഷബാസ് റഷീദ് – ആദർശ് സുകുമാരൻ എന്നിവരുടേതാണു തിരക്കഥ. തമിഴ് സംഗീതസംവിധായകൻ സാം സി.എസ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നു. ‘കൈതി’, ‘വിക്രം വേദ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സാം സി.എസ്., മനു മഞ്ജിത്തിൻ്റേതാണ് വരികൾ.
അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് – റിച്ചാർഡ് കെവിൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച സംഘട്ടന സംവിധായകനായ അൻപറിവാണ് ആക്ഷൻ ഒരുക്കുന്നത്.
കലാ സംവിധാനം – ജോസഫ് നെല്ലിക്കൽ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റിയൂം ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വിശാഖ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, പി.ആർ.ഒ.- വാഴൂർ ജോസ്. ഓണക്കാലത്ത് പ്രദർശനത്തിനെത്തുന്ന വിധത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
Summary: Malayalam movie RDX starring Shane Nigam, Antony Varghese and Neeraj Madhav enters post production jobs