ഷെയ്ൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവരും മറ്റൊരു പ്രധാന വേഷമഭിനയിക്കുന്ന ലാലും പങ്കെടുത്തു. 'വിക്രം' ഉൾപ്പടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഘട്ടന സംവിധായകരായ അൻപ് വിവിൻ്റെ സാന്നിദ്ധ്യവും പ്രത്യേകത പകർന്നു. അൻപ് അറിവാണ് ഈ ചിത്രത്തിനു സംഘട്ടനമൊരുക്കുന്നത്.
പവർ ആക്ഷൻ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം റോബർട്ട്, ഡോണി, സേവ്യർ എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്നു. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രം കൂടിയാണിത്. ഐമാ റോസ്മിയും മഹിമാ നമ്പ്യാരുമാണ് നായികമാർ.
advertisement
ഷബാസ് റഷീദ് - ആദർശ് സുകുമാരൻ എന്നിവരുടേതാണു തിരക്കഥ. 'കൈതി', 'വിക്രം വേദ' തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സാം സി.എസ്. ആണ് സംഗീത സംവിധായകൻ. വരികൾ: മനു മഞ്ജിത്ത്. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണവും റിച്ചാർഡ് കെവിൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കൊച്ചിയിലാണ് ചിത്രീകരണം.
കലാസംവിധാനം- പ്രശാന്ത് മാധവ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റിയൂം ഡിസൈൻ- ധന്യാ ബാലകൃഷ്ണൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ- വിശാഖ്, നിർമ്മാണ നിർവ്വഹണം - ജാവേദ് ചെമ്പ്, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - ബോണി.
Also read: അമ്പതിലേറെ താരങ്ങൾ;അമ്പതിനായിരത്തിലേറെ അഭിനേതാക്കൾ; 'പത്തൊമ്പതാം നൂറ്റാണ്ട്' മേക്കിങ് വീഡിയോ
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനയൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലയുധപണിക്കരുടെ കഥ പറയുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിച്ചിരിക്കുന്നത്. അന്‍പതില്‍ അധികം അഭിനേതാക്കളുള്ള ചിത്രത്തില്‍ അന്‍പതിനായിരത്തില്‍ അധികം എക്സ്ട്രാ അഭിനേതാക്കളും പങ്കാളികളായിട്ടുണ്ട്.
സിജു വിൽസൺ വേലായുധപണിക്കരെ അവതരിപ്പിച്ച ഈ ചിത്രം തിരുവോണ ദിനമായ സെപ്തംബർ 8ന് കേരളത്തിൽ തീയറ്ററുകളിലെത്തും. 'പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ ഒരുപാട് ആളുകളുടെ രണ്ടു വർഷത്തിലേറെയുള്ള അധ്വാനത്തിന്റെയും, സിനിമയെന്ന ആവേശത്തിന്റെയും ഫലമായി ഉണ്ടായ സൃഷ്ടിയാണ്. ഇതു വരെ നമ്മുടെ ചരിത്രസിനിമകളിലൊന്നും പ്രതിപാദിക്കാത്ത ആ കാലഘട്ടത്തിലെ വളരെ തീക്ഷ്ണമായ ചില വിഷയങ്ങളും.അധസ്ഥിത ജനതയ്ക്കു വേണ്ടി അന്ന് ധീര പോരാട്ടം നടത്തിയ ഒരു നവോത്ഥാന നായകൻെറ ജീവിതവുമാണ് ഈ സിനിമയിലൂടെ പറയുന്നത്. ഈ സിനിമ സാക്ഷാത്കരിക്കാൻ അക്ഷീണ പരിശ്രമം നടത്തിയ എല്ലാ സഹപ്രവർത്തകരേയും അഭിനന്ദിക്കുന്നു' സംവിധായകന്‍ വിനയൻ കുറിച്ചു.