TRENDING:

Car racing | മലയാളത്തിൽ മുഴുനീള കാർ റേസിംഗ് ചിത്രം; ഹിമാലയവും ചെന്നൈയും ലൊക്കേഷൻ

Last Updated:

ഹിമാലയൻ റാലിയുമായി ബന്ധപ്പെട്ട ഒരു ട്രാവൽ ത്രില്ലറായിരിക്കും ചിത്രം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളത്തിൽ ആദ്യമായി ഒരു മുഴുനീള കാർ റേസിംഗ് (car racing) പശ്ചാത്തലത്തിൽ സിനിമ വരുന്നു. ഹിമാലയവും , ചെന്നൈയുമാണ് പ്രധാന ലൊക്കേഷൻ. ഹിമാലയൻ റാലിയുമായി ബന്ധപ്പെട്ട ഒരു ട്രാവൽ ത്രില്ലറായിരിക്കും പുതിയ ചിത്രം. പുതിയ സിനിമയുടെ എഴുത്ത് തുടങ്ങുകയാണ് എന്ന് സംവിധായകൻ വിനോദ് ഗുരുവായൂർ അറിയിച്ചു. ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ ക്യാൻവാസിലാണ് പുതിയ കഥ പറയുന്നത്. വലിയ ബഡ്ജറ്റ് വരുന്ന ചിത്രമായതിനാൽ മുന്നൊരുക്കങ്ങൾ കൂടുതൽ വേണം.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

മലയാളത്തിലെ ഒരു പ്രധാന നടനോടൊപ്പം തമിഴ്, ഹിന്ദി ഇന്ടെസ്ട്രിയിൽ നിന്നും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നവരുണ്ടാകും. നേരത്തെ പ്ലാൻ ചെയ്തിരുന്ന 'പ്രതി പ്രണയത്തിലാണ്' എന്ന സിനിമ അടുത്ത വർഷത്തേക്ക് മാറ്റിവെക്കുന്നു. സ്വപ്നം കണ്ടിരുന്ന ഒരു പ്രൊജക്റ്റ്‌ യാഥാർഥ്യമാവുന്നതിന്റെ ത്രില്ലിലാണ് സംവിധായകൻ വിനോദ് ഗുരുവായൂർ. കാർ റൈസിങ്ങിൽ പങ്കെടുത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ സഹായം വേണമെന്ന് വിനോദ് ഗുരുവായൂർ പറഞ്ഞു. ഇന്ത്യൻ സിനിമയിലെ വലിയൊരു ടെക്‌നിഷൻ നിരയുണ്ടാകും,ഈ ചിത്രത്തിനോടൊപ്പം. പി.ആർ.ഒ. - എ.എസ്. ദിനേശ്.

advertisement

Also read: The Kashmir Files | 'കശ്മീർ ഫയൽസ്' 100 കോടി കടന്നു; കേരളത്തിൽ രണ്ടിൽ നിന്നും 108 തിയേറ്ററുകളിലേക്ക് പ്രദർശനം ഉയർന്നു

വിവേക് ​​രഞ്ജൻ അഗ്നിഹോത്രിയുടെ 'ദി കശ്മീർ ഫയൽസ്' (The Kashmir Files) 100 കോടി ക്ലബ്ബിൽ ഇടം നേടി. ആദ്യ വ്യാഴാഴ്ച 18 കോടിയാണ് ചിത്രം നേടിയത്. അനുപം ഖേർ, പല്ലവി ജോഷി, ദർശൻ കുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഉത്തരേന്ത്യയിലുടനീളം, പ്രത്യേകിച്ച് ഉത്തർപ്രദേശിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

advertisement

കേരളത്തിലും സ്ഥിതി മറിച്ചല്ല. കേവലം രണ്ടു സ്‌ക്രീനുകളിൽ തുടങ്ങി, നിലവിൽ 108 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ചിത്രം ഡൽഹിയിൽ ഗംഭീര പ്രദർശനം നേടുന്നുണ്ടെന്ന് boxofficeindia.com റിപ്പോർട്ട് സൂചിപ്പിക്കുന്നു. ചിത്രം വൻ പ്രശംസ നേടുക മാത്രമല്ല, ബോക്‌സ് ഓഫീസിൽ വളരെയധികം കളക്ഷൻ നേടുകയും ചെയ്യുന്നു. ബുധനാഴ്ച, ചിത്രം 18.25 കോടി നേടി എക്കാലത്തെയും ഉയർന്ന സ്കോർ നേടി.

അടുത്തിടെ, അനുപം ഖേർ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ചിത്രം ലോകമെമ്പാടും 100 കോടി കടന്നതിൽ നന്ദി രേഖപ്പെടുത്തിയിരുന്നു.

advertisement

ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/
Car racing | മലയാളത്തിൽ മുഴുനീള കാർ റേസിംഗ് ചിത്രം; ഹിമാലയവും ചെന്നൈയും ലൊക്കേഷൻ
Open in App
Home
Video
Impact Shorts
Web Stories