TRENDING:

Thimingalavetta | വിഴിഞ്ഞത്ത് 'തിമിംഗലവേട്ട' ആരംഭിക്കുന്നു; വേട്ടയ്ക്കിറങ്ങുന്നത് മലയാളത്തിന്റെ പ്രിയ താരങ്ങൾ

Last Updated:

തിരുവനന്തപുരം, ജയ്പൂർ, മുംബൈ എന്നിവിടങ്ങളിൽ ചിത്രീകരിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അനൂപ് മേനോൻ, ബൈജു സന്തോഷ്‌, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി എന്നിവർ മുഖ്യ കഥാപാത്രങ്ങളാക്കുന്ന ചിത്രം ‘തിമിംഗലവേട്ട’ ഡിസംബർ 21 ന് തിരുവനന്തപുരം വിഴിഞ്ഞത്ത് ആരംഭിക്കുന്നു. രാകേഷ് ഗോപൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം VMR ഫിലിംസിന്റെ ബാനറിൽ സജിമോൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ്.
അനൂപ് മേനോൻ, ബൈജു സന്തോഷ്, രമേഷ് പിഷാരടി
അനൂപ് മേനോൻ, ബൈജു സന്തോഷ്, രമേഷ് പിഷാരടി
advertisement

തിരുവനന്തപുരം, ജയ്പൂർ, മുംബൈ എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് പ്രദീപ് നായർ.

Also read: Vaathil movie | വീണ്ടും വിനയ് ഫോർട്ട് നായകനാവുമ്പോൾ; ‘വാതിൽ’ സിനിമയിൽ നിന്നുള്ള ഗാനം കേൾക്കാം

ജഗദീഷ്, വിജയരാഘവൻ, മണിയൻ പിള്ള രാജു, കോട്ടയം രമേശ്, നന്ദു, കുഞ്ഞികൃഷ്ണൻ മാഷ് (ന്നാ താൻ കേസ് കൊട് ഫെയിം) മുതലായവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മറ്റൊരു തെന്നിന്ത്യൻ താരം തിമിംഗലവേട്ടയിൽ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുമെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല. രാധിക രാധാകൃഷ്ണൻ (അപ്പൻ ഫെയിം) നായികാ വേഷത്തിൽ എത്തുന്നു. ബിജിബാലിന്റെ സംഗീതത്തിന് ബി.കെ. ഹരിനാരായണൻ ഗാനരചന നിർവഹിക്കുന്നു.

advertisement

പ്രൊഡക്ഷൻ കൺട്രോളർ എസ്. മുരുഗൻ, ആർട് ഡയറക്ടർ കണ്ണൻ അതിരപ്പിള്ളി, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രലങ്കാരം – അരുൺ മനോഹർ, എഡിറ്റിംഗ് – നൗഫൽ അബ്ദുല്ല, അസോസിയേറ്റ് ഡയറക്ടർ – ഹരിസുതൻ, പി.ആർ.ഒ.- വാഴൂർ ജോസ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The three main actors in the Malayalam film Thimingalavetta are Anoop Menon, Baiju Santhosh, and Ramesh Pisharody. The movie is extensively filmed at Thiruvananthapuram’s seaside village of Vizhinjam, where a new harbour is about to be built

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Thimingalavetta | വിഴിഞ്ഞത്ത് 'തിമിംഗലവേട്ട' ആരംഭിക്കുന്നു; വേട്ടയ്ക്കിറങ്ങുന്നത് മലയാളത്തിന്റെ പ്രിയ താരങ്ങൾ
Open in App
Home
Video
Impact Shorts
Web Stories