കാപ്പ, ഇപ്പോൾ ചിത്രീകരണം നടന്നുവരുന്ന ടൊവിനോ തോമസ് നായകനായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്നീ ചിത്രങ്ങൾക്കു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന തികഞ്ഞ ഹൈടെക്ക് മൂവിയായിരിക്കും ഈ ചിത്രം.
Also read: വരാനിരിക്കുന്നത് ആക്ഷൻസൈക്കോ ത്രില്ലർ; അജയ് വാസുദേവ്, നിഷാദ് കോയ ചിത്രം പൂർത്തിയായി
പുതിയ തലമുറക്കാർക്ക് ഏറെ സ്വീകാര്യമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മമൂട്ടി അവതരിപ്പിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മറ്റു പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
advertisement
മിഥുൻ മുകുന്ദന്റേതാണ് സംഗീതം. ഛായാഗ്രഹണം – നിമിഷ് രവി, എഡിറ്റിംഗ് – നിഷാദ് യൂസഫ്, കലാസംവിധാനം – അനീസ് നാടോടി, പ്രൊജക്റ്റ് കൺട്രോളർ – സഞ്ജു ജെ., പ്രൊജക്റ്റ് ഡിസൈനർ – ബാദുഷ. ഏപിൽ 23ന് ചിത്രീകരണമാരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിലും ബാംഗ്ളൂരിലുമായിട്ടാണ് പൂർത്തിയാകുക. പി.ആർ.ഒ.- വാഴൂർ ജോസ്.