വരാനിരിക്കുന്നത് ആക്ഷൻസൈക്കോ ത്രില്ലർ; അജയ് വാസുദേവ്, നിഷാദ് കോയ ചിത്രം പൂർത്തിയായി
- Published by:user_57
- news18-malayalam
Last Updated:
ചിത്രം പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, തിരുവില്വാമല, ലക്കിടി, എറണാകുളം, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്
മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവും തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയയും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് കെ. ഷമീർ ആണ്.
‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രത്തിന് ശേഷം കെ. ഷമീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘പകലും പാതിരാവും’ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവും, നിഷാദ് കോയയും ഒന്നിക്കുന്നു എന്നതിനേക്കാളുപരി ഇരുവരും ആദ്യമായി മുഴുനീള വേഷത്തിൽ എത്തുന്നതാണ് പ്രത്യേകത. ‘പ്രൊഡക്ഷൻ നമ്പർ 2’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ഒരുങ്ങുന്നത്.
ആക്ഷൻ സൈക്കോ ത്രില്ലർ ഗണത്തിലുള്ള ചിത്രം പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, തിരുവില്വാമല, ലക്കിടി, എറണാകുളം, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
advertisement
അജയ് വാസുദേവ്, നിഷാദ് കോയ എന്നിവരെ കൂടാതെ ഷാരൂഖ് ഷമീർ, ഇറാനിയൻ താരം റിയാദ് മുഹമ്മദ്, ദീപേന്ദ്ര, ജയകൃഷ്ണൻ, ഭഗത് വേണുഗോപാൽ, ശിവ, അൻവർ ആലുവ, സൂര്യകല, സോന, ലിജി ജോയ്, ആശാ റാണി, മാസ്റ്റർ ഫൈറൂസ് കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. പുതുമുഖം കൃഷ്ണ പ്രവീണയാണ് നായിക.
advertisement
ഹരീഷ് എ.വി. ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ജെറിൻ രാജാണ് കൈകാര്യം ചെയ്യുന്നത്. ദിലീപ് കുറ്റിച്ചിറ, സുഹൈൽ സുൽത്താൻ, കെ. ഷെമീർ, രാജകുമാരൻ എന്നിവരുടെ വരികൾക്ക് യൂനസിയോ ആണ് സംഗീതം നൽകുന്നത്.
പ്രൊജക്ട് ഡിസൈനർ: പി. ശിവപ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, കലാസംവിധാനം: അനിൽ രാമൻകുട്ടി, വസ്ത്രാലങ്കാരം: റസാഖ് തിരൂർ, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉനൈസ് എസ്., അസോസിയേറ്റ് ഡയറക്ടർ: ഷഫിൻ സുൽഫിക്കർ, സെക്കൻ്റ് യൂണിറ്റ് ക്യാമറമാൻ: പ്രസാദ് എസ്.ഇസഡ്., സൗണ്ട് ഡിസൈൻ & മിക്സ്: കരുൺ പ്രസാദ്, കോറിയോഗ്രഫർ: ഷിജു മുപ്പത്തടം, ആക്ഷൻ: റോബിൻ, സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്, പി ശിവപ്രസാദ്, സ്റ്റിൽസ്: അജ്മൽ ലത്തീഫ്, ഡിജിറ്റൽ മാർക്കറ്റിംങ്: ബി.സി. ക്രിയേറ്റീവ്സ്, ഡിസൈൻസ്: മാജിക് മൊമെന്റ്സ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 10, 2023 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വരാനിരിക്കുന്നത് ആക്ഷൻസൈക്കോ ത്രില്ലർ; അജയ് വാസുദേവ്, നിഷാദ് കോയ ചിത്രം പൂർത്തിയായി