അഗസ്റ്റിന്റെ ഓർമകൾക്ക് മുമ്പിൽ മമ്മൂട്ടി 'ഓർമപൂക്കൾ' അർപ്പിച്ചപ്പോൾ പ്രണാമം അർപ്പിച്ച് നിരവധി പേരാണ് കമന്റ് ബോക്സുകളിൽ എത്തിയത്. 'ഒരു മമ്മൂക്കയ്ക്ക് മാത്രമേ ഇദ്ദേഹത്തെ സ്മരിക്കാൻ കഴിഞ്ഞുള്ളൂ...പ്രണാമം' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടി നൽകിയ ആൾ, ഇവർക്ക് ഒരു സംഘടന ഇല്ലേയെന്നും മൺമറഞ്ഞ കലാകാരന്മാരെ സ്മരിക്കുക അവരുടെ കുടുംബ വിശേഷങ്ങൾ അന്വേഷിക്കുക തുടങ്ങിയ ഉത്തരവാദിത്തം ആ സംഘടനയ്ക്ക് ഇല്ലേയെന്നും ഇയാൾ ചോദിക്കുന്നു.
You may also like:Local Body Elections 2020 | നിങ്ങൾക്ക് 21 വയസു കഴിഞ്ഞോ? ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാകാൻ ഇതാ അവസരം [NEWS]കെ.എം ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി ലീഗ് നേതൃത്വം; വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നും ലീഗ് [NEWS] കിഫ്ബിയെ തകർക്കാൻ ഗൂഡാലോചനയെന്ന് തോമസ് ഐസക്ക്; സിഎജിയുടെ വിരട്ടൽ വേണ്ടെന്നും ധനമന്ത്രി [NEWS]
advertisement
നാടക രംഗത്തു നിന്ന് സിനിമയിലേക്ക് എത്തിയ അഗസ്റ്റിൻ ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ദേവാസുരം, സദയം, ആറാം തമ്പുരാൻ, ചന്ദ്രലേഖ, ഇന്ത്യൻ റുപ്പി എന്നിവ അഗസ്റ്റിൻ അഭിനയിച്ച ചില പ്രധാന സിനിമകളാണ്.
പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലം ചികിത്സയിൽ ആയിരുന്ന അഗസ്റ്റിൻ കരൾ രോഗം മൂലം 2013 നവംബർ 14നാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മക്കളിൽ ഒരാളായ ആൻ അഗസ്റ്റിൻ മലയാളസിനിമയിൽ നടി എന്ന നിലയിൽ ശ്രദ്ധേയ സാന്നിധ്യമാണ്.