TRENDING:

Maniyarayile Ashokan in Netflix | 'മണിയറയിലെ അശോകൻ' ഇന്ത്യയിൽ ഒന്നാമത്; സന്തോഷം പങ്കുവെച്ച് ദുൽഖർ സൽമാൻ

Last Updated:

നവാഗതനായ ഷംസു സായ്ബാ സംവിധാനം ചെയ്ത ചിത്രം ചിത്രത്തിൽ ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞദിവസമാണ് ഓൺലൈൻ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ 'മണിയറയിലെ അശോകൻ' റിലീസ് ചെയ്തത്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്നു നിർമിച്ച ചിത്രത്തിൽ ജേക്കബ് ഗ്രിഗറിയാണ് നായകൻ.
advertisement

നേരിട്ട് നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയാണ് 'മണിയറിയിലെ അശോകൻ'. തിരുവോണദിനമായ ഓഗസ്റ്റ് 31നാണ് നെറ്റ് ഫ്ലിക്സിൽ സിനിമ റിലീസ് ചെയ്തത്. ഏതായാലും അശോകന്റെ വിവാഹപ്രശ്നങ്ങൾ ഏല്ലാവരും ഏറ്റെടുത്തു കഴിഞ്ഞു. ഇന്ത്യയിലെ ടോപ് 10 സിനിമകളിൽ ഒന്നാമതാണ് 'മണിയറയിലെ അശോകൻ'. ദുൽഖർ സൽമാൻ തന്നെയാണ് ഈ സന്തോഷം സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്. ഇന്ത്യയിൽ മാത്രമല്ല യു എ ഇയിലും നെറ്റ്ഫ്ലിക്സിൽ ടോപ് 10 സിനിമകളിൽ ഒന്നാമതാണ് 'മണിയറയിലെ അശോകൻ'.

advertisement

നവാഗതനായ ഷംസു സായ്ബാ സംവിധാനം ചെയ്ത ചിത്രം ചിത്രത്തിൽ ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ, വിജയരാഘവൻ, ശ്രിദ ശിവദാസ്, ശ്രീലക്ഷ്മി, നയന എന്നിങ്ങനെ വലിയൊരു താരനിര തന്നെ എത്തുന്നുണ്ട്. അനു സിതാര, സണ്ണി വെയ്ൻ, ദുൽഖർ സൽമാൻ എന്നിവർ അതിഥിവേഷങ്ങളിലും എത്തുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഗ്രാമീണ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന സിനിമയിൽ അശോകനും അശോകന്റെ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് അവതരിപ്പിക്കുന്നത്. വിനീത് കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ. സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Film/
Maniyarayile Ashokan in Netflix | 'മണിയറയിലെ അശോകൻ' ഇന്ത്യയിൽ ഒന്നാമത്; സന്തോഷം പങ്കുവെച്ച് ദുൽഖർ സൽമാൻ
Open in App
Home
Video
Impact Shorts
Web Stories