TRENDING:

Manju Warrier | 'അഞ്ചാം പാതിരാ' എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം; നായിക മഞ്ജു വാര്യർ

Last Updated:

'ഫൗണ്ട് ഫൂട്ടേജ്' എന്ന മേക്കിംഗ് രീതിയാണ് ഈ സിനിമയിൽ ഉപയോഗിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്നു. ‘ഫൗണ്ട് ഫൂട്ടേജ്’ എന്ന മേക്കിംഗ് രീതിയാണ് ഈ സിനിമയിൽ ഉപയോഗിക്കുന്നത്. മലയാളത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു സിനിമ വരുന്നത് എന്ന് അണിയറപ്രവർത്തകർ.
മഞ്ജു വാര്യർ, സൈജു ശ്രീധരൻ
മഞ്ജു വാര്യർ, സൈജു ശ്രീധരൻ
advertisement

സൈജു ശ്രീധരൻ, ശബ്ന മുഹമ്മദ്‌ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. സൈജു ശ്രീധരൻ തന്നെയാണ് സിനിമയുടെ എഡിറ്റർ. മഞ്ജു വാര്യരെ കൂടാതെ മാമുക്കോയ നഞ്ചിയമ്മ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സുഷിൻ ശ്യാം സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കുന്നു.

Also read: മഹാപ്രളയം തിയേറ്ററുകളിലേക്ക്; ജൂഡ് ആന്‍റണിയുടെ ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ റിലീസ് പ്രഖ്യാപിച്ചു

മൂവി ബക്കറ്റ്, പെയിൽ ബ്ലു ഡോട്ട് ഫിലിംസ്, കാസ്റ്റ് എൻ കോ എൻ്റർടെയ്ൻമെൻ്റ്സ്, എന്നീ ബാനറിൽ ബിനീഷ് ചന്ദ്രൻ സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോ പ്രൊഡ്യുസർ- രാഹുൽ രാജീവ്, സുരാജ് മേനോൻ; ആർട്ട് ഡയറക്ടർ- അപ്പുണ്ണി സാജൻ, കോസ്റ്റ്യൂംസ്- സമീറ സനീഷ്, ചമയം- റോണക്സ് സേവ്യർ, സ്റ്റണ്ട്- ഇർഫാൻ അമീർ, കൺട്രോളർ- കിഷോർ പുറക്കാട്ടിരി. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം. പി.ആർ.ഒ.-എ.എസ്. ദിനേശ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
Manju Warrier | 'അഞ്ചാം പാതിരാ' എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം; നായിക മഞ്ജു വാര്യർ
Open in App
Home
Video
Impact Shorts
Web Stories