TRENDING:

Bro Daddy | മോഹൻലാൽ - പൃഥ്വിരാജ് ചിത്രം 'ബ്രോ ഡാഡി' ഒ.ടി.ടിയിൽ റിലീസ് ചെയ്യും

Last Updated:

Mohanlal - Prithviraj movie Bro Daddy is a direct OTT release | സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മോഹൻലാൽ (Mohanlal) - പൃഥ്വിരാജ് (Prithviraj) ചിത്രം 'ബ്രോ ഡാഡി' (Bro Daddy) ഡയറക്റ്റ് ഒ.ടി.ടി. റിലീസ് ആയി പ്രേക്ഷകരുടെ മുന്നിലെത്തും. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. Disney + Hotstar ലാണ് ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ സബ്-ടൈറ്റിൽ ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഉടൻ തന്നെ റിലീസ് സാധ്യതയുണ്ടെന്ന് പോസ്റ്ററിൽ പരാമർശമുണ്ട്.
ബ്രോ ഡാഡി
ബ്രോ ഡാഡി
advertisement

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ ഒരു രസകരമായ കുടുംബ ചിത്രമാണ്. മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്നാണ് ‘ബ്രോ ഡാഡി’യുടെ രചന. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും നിർവ്വഹിക്കുന്നു. അഖിലേഷ് മോഹൻ ആണ് എഡിറ്റർ. കലാസംവിധായകൻ ഗോകുൽ ദാസ്.

advertisement

ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹൻലാൽ- പൃഥ്വിരാജ് കോംബോ ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. മോഹൻലാലിൻറെ മകന്റെ വേഷമാണ് പൃഥ്വിരാജ് കൈകാര്യം ചെയ്യുക.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തിൽ ഷൂട്ടിംഗ് തുടങ്ങാൻ വൈകിയ വേളയിൽ തെലങ്കാനയിലാണ് 'ബ്രോ ഡാഡി' ആരംഭിച്ചത്. പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനും ഒരു ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Mohanlal - Prithviraj movie Bro Daddy is a direct OTT release. Bro Daddy is slated for a direct release on Disney + Hotstar. Announcement on release has accompanied the first look poster of the movie. The second directorial of Prithviraj is a family drama revolving around the title character played by Mohanlal. Meena is the lady lead

advertisement

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Bro Daddy | മോഹൻലാൽ - പൃഥ്വിരാജ് ചിത്രം 'ബ്രോ ഡാഡി' ഒ.ടി.ടിയിൽ റിലീസ് ചെയ്യും
Open in App
Home
Video
Impact Shorts
Web Stories