പുത്തൻ അപ്‌ഡേറ്റുമായി മോഹൻലാൽ എത്തിക്കഴിഞ്ഞു. ഇനി ലഹരി വസ്തുക്കളുടെ ഉപയോഗത്തിന് തടയിടാൻ ഈ ഡയലോഗ് ഓർക്കാം, ഒപ്പം മോഹൻലാലിനെയും.
'യോദ്ധാവ്' എന്ന് പേരിട്ട കേരള പോലീസിന്റെ പുതിയ പ്രൊജക്റ്റാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജ് വഴി ഷെയർ ചെയ്തിരിക്കുന്നത്. ഒരു മൊബൈൽ ആപ്പ് വഴി ലഹരി വസ്തുക്കൾക്ക് തടയിടാനുള്ള പരിപാടിയാണിത്.
എന്നാൽ ലൂസിഫറിൽ മോഹൻലാൽ പോലീസുകാരന്റെ നെഞ്ചത്തു ചവിട്ടിയ രംഗത്തിനെതിരെ പോലീസുകാരുടെ ഒരു വിഭാഗം പ്രതിഷേധിച്ചതും ശ്രദ്ധേയമായിരുന്നു. അതേ ചിത്രത്തിൽ തന്നെ വളരെ പ്രാധാന്യത്തോടെ മോഹൻലാൽ അവതരിപ്പിച്ച ഒരു ഭാഗത്തിന്റെ തുടർച്ചയെന്നോണം ഇപ്പോൾ മോഹൻലാലിൻറെ മുഖം ഒരു വലിയ സാമൂഹിക വിപത്തിനെ കടിഞ്ഞാണിടാനും തയാറാവുന്നു എന്നതാവും ഈ പ്രൊജക്റ്റിലേക്ക് ജനശ്രദ്ധയാകർഷിക്കുന്നതും.
advertisement
ലഹരി ഉപയോഗം കണ്ടെത്താനായാവും ആപ്പ് ഉപഗോഗിക്കുക. ലഹരി മാഫിയ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങൾക്ക് പൊലീസിന് കൈമാറാം. ആപ്പിന്റെ ഉദ്ഘടനം മുഖ്യമന്ത്രി നിർവഹിക്കും.