തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഗിരീഷ് എ.ഡി.യാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമ സംവിധാനം ചെയ്യുന്നത്. ഗിരീഷ് എ.ഡി., കിരൺ ജോസി എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് വിഷ്ണു വിജയ് നൽകുന്ന സംഗീതമാണ്. തല്ലുമാല, സുലേഖ മൻസിൽ തുടങ്ങിയ സമീപകാല വിഷ്ണു വിജയ് ചിത്രങ്ങളിലെ ഗാനങ്ങൾ കേരളക്കരയാകെ തരംഗം സൃഷ്ടിച്ചിരുന്നു.
അജ്മൽ സാബു ക്യാമറയും ആകാശ് ജോസഫ് എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് രവീന്ദ്രൻ, ഗാനരചന- സുഹൈൽ കോയ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്- റോണക്സ് സേവ്യർ, ആക്ഷൻ ഡയറക്ടർ- ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി- സുമേഷ് & ജിഷ്ണു, കളറിസ്റ്- രമേശ് സി.പി., പ്രൊഡക്ഷൻ കൺട്രോളർ- റിച്ചാർഡ്, ഡി.ഐ. – കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വി എഫ്എക്സ് – എഗ് വൈറ്റ് വീ എഫ്എക്സ്, സ്റ്റിൽസ് – ജാൻ ജോസഫ് ജോർജ്, പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്സ്, പി.ആർ.ഒ.- ആതിര ദിൽജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- ജോസ് വിജയ്, ബെന്നി കട്ടപ്പന, വിതരണം- ഭാവന റിലീസ്.
Summary: Malayalam movie starring Naslen Gafoor and Mamitha Baiju starts rolling in Thiruvananthapuram. The film is being directed by Thanneermathan Dinangal director Girish AD. The plan is to shoot extensively across four different locations