ഷാരൂഖ് ഖാനും ആറ്റ്ലീയും ആദ്യമായി ഒരുമിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ ഈ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ ഏറെയാണ്. ഷാരൂഖ് ഖാനും നയൻതാരയും ഒപ്പം ഇന്ത്യയിലെ മികച്ച നടീനടന്മാരും ഒരുമിക്കുന്നു എന്നതും ആകാംക്ഷനിറക്കുന്ന മറ്റു ഘടകങ്ങൾ ആണ്.
സെപ്റ്റംബർ 7ന് റെഡ് ചില്ലിസിന്റെ ബാനറിൽ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഗൗരി ഖാൻ ജവാൻ തിയേറ്ററുകളിൽ എത്തിക്കും.
advertisement
പത്താന്റെ ബോക്സ് ഓഫീസ് വിജയം ആവർത്തിക്കാൻ, തീയേറ്ററുകളിലേക്കു ജനസഗാരമൊഴുക്കാൻ വേണ്ടിയുള്ള എല്ലാ ചേരുവകളും ജവാനിലും ഉണ്ടെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.
സന്യ മൽഹോത്ര, പ്രിയാമണി എന്നിവരും ജവാനിൽ അഭിനയിക്കും.
ഷാരൂഖ് ഖാന്റെ അടുത്ത ചിത്രമായ ജവാനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ഷാരൂഖ് ഖാന്റെ ആരാധകർ. കഴിഞ്ഞ മാസം, ട്വിറ്ററിലെ ചോദ്യോത്തര സെഷനിൽ പ്രോജക്റ്റിനെക്കുറിച്ചുള്ള ചില ആരാധകരുടെ ചോദ്യങ്ങൾക്ക് താരം ഉത്തരം നൽകുകയും പ്രോജക്റ്റിനെക്കുറിച്ചുള്ള രസകരമായ ചില വിശദാംശങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
Summary: Zinda Banda song from Shah Rukh Khan movie Jawan is all you need to burn the dance floor. The song is an out- and-out Anirudh Ravichandar musical