എ.വി.എ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ.വി. അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് ‘അച്ഛനൊരു വാഴ വെച്ചു’. സാന്ദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന കളർഫുൾ എൻ്റർടെയ്നറായ ‘അച്ഛനൊരു വാഴ വെച്ചു’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാർ നിർവ്വഹിക്കുന്നു.
Also read: അശോകന് പിന്നാലെ അരുണും; പിറന്നാൾ ദിനം അർജുൻ അശോകന് സമ്മാനമായി മാസ് ചിത്രം ‘ചാവേറിലെ’ ലുക്ക്
മനു ഗോപാൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു.
advertisement
കെ. ജയകുമാർ, സുഹൈൽ കോയ, മനു മഞ്ജിത്ത്, സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്നു.
എഡിറ്റർ- വി. സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- വിജയ് ജി.എസ്., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നസീർ കാരന്തൂർ, കല- ത്യാഗു തവന്നൂർ, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂംസ്- ദിവ്യ ജോബി, സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, പോസ്റ്റർ ഡിസൈൻ- കോളിൻസ് ലിയോഫിൽ, പശ്ചാത്തല സംഗീതം- ബിജി ബാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടർ- പ്രവി നായർ, അസിസ്റ്റന്റ് ഡയറക്ടർ- ഹരീഷ് മോഹൻ, അലീഷ, ഷാഫി റഹ്മാൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.