മുന്‍പെങ്ങും പറയാത്ത മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓ മൈ ഡാര്‍ലിംഗിന്റെ അടിസ്ഥാന പ്രമേയം എന്ന് അണിയറപ്രവർത്തകർ. മെല്‍വിന്‍ ജി. ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിംഗും എം. ബാവ ആര്‍ട്ടും നിര്‍വഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍.
advertisement
ചീഫ് അസോസിയേറ്റ് – അജിത് വേലായുധന്‍, മ്യൂസിക് – ഷാന്‍ റഹ്‌മാന്‍, ക്യാമറ – അന്‍സാര്‍ ഷാ, എഡിറ്റര്‍ – ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷിബു ജി. സുശീലന്‍, ആര്‍ട്ട് – അനീഷ് ഗോപാല്‍, കോസ്റ്റ്യൂം – സമീറ സനീഷ്, മേക്കപ്പ് – റോണി വെള്ളത്തൂവല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – വിനോദ് എസ്., ഫിനാൻഷ്യൽ കണ്ട്രോളർ – പ്രസി കൃഷ്ണ പ്രേം പ്രസാദ്, വരികള്‍ – ബി. ഹരിനാരായണൻ, ലിൻഡ ക്വറോ, വിനായക് ശശികുമാര്‍, പി.ആര്‍.ഒ. – ആതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്‌സ് – പോപ്‌കോണ്‍, പോസ്റ്റര്‍ ഡിസൈന്‍ – യെല്ലോ ടൂത്ത്‌സ്, സ്റ്റില്‍സ് – ബിജിത് ധര്‍മ്മടം.
Summary: Oh My Darling movie starring Anikha Surendran invites lovebirds for an Instagram reels challenge as part of Valentine’s Day