അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ടീസറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് കേസ് എടുക്കാന്‍ എക്സൈസ് വകുപ്പിനെ പ്രേരിപ്പിച്ചത്. അബ്കാരി, NDPS നിയമപ്രകാരം എക്സൈസ് കോഴിക്കോട് റേഞ്ചാണ് കേസ് എടുത്തിരിക്കുന്നത്.
Also read: ഒമര്‍ ലുലുവിന്‍റെ ‘നല്ല സമയം’: ലഹരിവസ്തു ഉപയോഗം പ്രോത്സാഹിപ്പിച്ചതിനെതിരെ കേസ്
“നല്ല സമയം” യൂത്ത് ഏറ്റെടുത്തു സന്തോഷം, എന്നെ മിക്കവാറും പോലീസും ഏറ്റെടുക്കും ജാമ്യം എടുത്തിട്ട് വരാം മക്കളെ എന്നാണ് കേസെടുത്തതിന് പിന്നാലെ ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്.
advertisement
ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല സമയം’. നവാഗതനായ കലന്തൂർ ആണ് ചിത്രത്തിന്റെ നിർമാണം.
നടന്‍ ഇർഷാദാണ് ചിത്രത്തിലെ നായകൻ. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാർ. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് നൽകിയത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Summary: In a recent post about the movie Nalla Samayam, Omar Lulu expressed gratitude to the Kerala High Court. After a complaint was filed against the filmmakers for encouraging drug abuse, the movie was previously taken down from theatres. In the film starring Irshad and a host of youthful and first-time actors, Omar returns to his youth-oriented theme