TRENDING:

Palthu Janwar | 'എന്റെ അച്ഛനാണേ സത്യം, റിയാക്ട് ചെയ്യും'; 'പാൽതു ജാൻവർ' ട്രെയ്‌ലറിൽ ശ്രദ്ധ നേടി ബേസിലും ഷമ്മി തിലകനും

Last Updated:

Palthu Janwar trailer drops with a few lighter moments | ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയി ബേസിൽ, മേക്കോവറിൽ ഷമ്മി തിലകൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുമ്പളങ്ങി നെെറ്റ്സ്, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പാൽതു ജാൻവറിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയൊരു ഗ്രാമത്തിലേക്ക് എത്തുന്ന പ്രസൂൽ എന്ന ചെറുപ്പക്കാരനായാണ് ബേസിൽ ജോസഫ് എത്തുന്നത്. പാട്ടുകളിൽ കണ്ടതിൽ നിന്നും വ്യത്യസ്തമായി, സംഭവബഹുലമാണ് കഥയെന്ന് സൂചന തരുന്നതാണ് ട്രെയ്‌ലർ.
പാൽതു ജാൻവർ
പാൽതു ജാൻവർ
advertisement

നവാ​ഗതനായ സം​ഗീത് പി. രാജൻ സംവിധാനം ചെയ്യുന്ന ചിത്രം ഓണക്കാലത്ത് തിയേറ്ററുകളിൽ എത്തും.

ബേസിൽ ജോസഫിന് പുറമെ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീതം ഒരുക്കിയത് ജസ്റ്റിൻ വർഗീസ്.

വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. ഡി.ഒ.പി.- രൺദീവെ ആർട് ​ഗോകുൽ ദാസ്, എഡിറ്റിം​ഗ്- കിരൺ ദാസ്, കോസ്റ്റ്യൂം- മസ്ഹർ ഹംസ, മേക്കപ്പ്- റോണക്സ് സേവ്യർ, സൗണ്ട്- നിതിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മനമ്പൂർ, വിഷ്വൽ എഫക്ട്- എഗ് വെെറ്റ് വി.എഫ്.എക്സ്., ടെെറ്റിൽ- എൽവിൻ ചാർളി, സ്റ്റിൽസ്- ഷിജിൻ പി. രാജ്, എക്സിക്യൂടീവ് പ്രൊഡ്യൂസർ- ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ്- രോഹിത് ചന്ദ്രശേഖർ, പി.ആർ.ഒ.- ആതിര ദിൽജിത്ത്.

advertisement

Also read: 'ദക്ഷിണേന്ത്യന്‍ സിനിമകള്‍ കഥ പറയുന്നു; ബോളിവുഡ് താരങ്ങളെ വില്‍ക്കുന്നു': അനുപം ഖേര്‍

ഈ വര്‍ഷം പുറത്തിറങ്ങിയ വമ്പൻ ബോളിവുഡ് ചിത്രങ്ങളാണ് ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയും അക്ഷയ് കുമാറിന്റെ രക്ഷാ ബന്ധനും. എന്നാല്‍ ഈ വർഷം ഇതുവരെ പുറത്തിറങ്ങിയ മിക്ക ഹിന്ദി സിനിമകളും ബോക്‌സ് ഓഫീസില്‍ ഇടം നേടാന്‍ പാടുപെട്ടിട്ടുണ്ട്. മറുവശത്ത് തെന്നിന്ത്യന്‍ സിനിമകള്‍ വലിയ രീതിയില്‍ തന്നെ അഭിനന്ദിക്കപ്പെടുകയാണ്. അതിനിടെ, ഇന്ത്യന്‍ സിനിമാ താരം അനുപം ഖേര്‍ (Anupam Kher) ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തി. ബോളിവുഡുമായി (Bollywood) താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ (south cinema) മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നുവെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നതായിരുന്നു അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്.

advertisement

"ഇവ രണ്ടിനേയും തമ്മില്‍ താരതമ്യം ചെയ്യുന്നില്ല. എന്നാല്‍ അവരുടെ സിനിമകള്‍ (ദക്ഷിണേന്ത്യൻ) പ്രസക്തമാണെന്നാണ് ഞാന്‍ കരുതുന്നത്. കാരണം അവര്‍ ഹോളിവുഡിനെ അനുകരിക്കുന്നില്ല. അവര്‍ കഥകള്‍ പറയുകയാണ്. എന്നാല്‍ നമ്മളിവിടെ താരങ്ങളെ വില്‍ക്കുകയാണ്," അനുപം ഖേര്‍ ഇ-ടൈംസിനോട് പറഞ്ഞു. സിനിമാ നിര്‍മ്മാതാക്കള്‍ പ്രേക്ഷകരെ വില കുറച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Film/
Palthu Janwar | 'എന്റെ അച്ഛനാണേ സത്യം, റിയാക്ട് ചെയ്യും'; 'പാൽതു ജാൻവർ' ട്രെയ്‌ലറിൽ ശ്രദ്ധ നേടി ബേസിലും ഷമ്മി തിലകനും
Open in App
Home
Video
Impact Shorts
Web Stories