TRENDING:

ഗുഹയിലെ തപസ്സിന് ഫാൻസ്‌ കൂടുന്നോ? ഹിമാലയത്തിൽ ധ്യാന നിമഗ്നയായി പേളി മാണി

Last Updated:

Pearle Maaney meditating in the Himalayas | ധ്യാനം ചെയ്യുന്ന ചിത്രവുമായാണ് പേളിയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേദാർനാഥിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം ഏറെ വാർത്താ പ്രാധാന്യവും ശ്രദ്ധയും നേടിയിരുന്നു. ശേഷം കേദാർനാഥിലെ ആ ഗുഹ അന്വേഷിച്ച് യാത്രികരുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായി എന്ന് പറയാം. ശേഷം പ്രധാനമന്ത്രിയായി അദ്ദേഹം രണ്ടാം വരവ് നടത്തുകയും ചെയ്തു. എന്നാൽ ഹിമാലയ സാനുക്കളിലെ ധ്യാനത്തിന് നമ്മുടെ നാട്ടിലും ഫാൻസ്‌ ഉണ്ടതിന്റെ തെളിവാണ് പേളി മാണി. ഹിമാലയത്തിൽ ധ്യാനം ചെയ്യുന്ന ചിത്രവുമായാണ് പേളിയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്. ഉള്ളിലെ ലോകം പുറംലോകവുമായി കണ്ടു മുട്ടുന്നു എന്ന് ക്യാപ്‌ഷനും.
advertisement

ഹിമാലയത്തിലെ ഈ യാത്രക്ക് ശ്രീനിഷും കൂടി ഉണ്ടോ, ഇനി ഈ ചിത്രം പകർത്തിയത് ശ്രീനിഷ് ആണോ എന്നൊക്കെ കാണുന്നവർക്ക് തോന്നിയേക്കാം. എന്തായാലും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഒന്നും ഹിമാലയത്തിൽ നിന്നും വന്നിട്ടില്ല.

advertisement

ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രണയാതുരമായ 'ഫ്ലൈ വിത്ത് യു' ഗാനത്തിന്റെ വിവാഹ ശേഷമുള്ള വേര്ഷനുമായി പേളിയും ശ്രീനിഷും എത്തിയിരുന്നു. അതേ വരികളും, ഈണവും ഇവരുടെ സ്നേഹത്തിന്റെ ഇഴയടുപ്പം കൂടുതൽ ദൃഢമായതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഇറങ്ങിയിരുന്നു. പേളിഷ് വെബ് സീരീസിന്റെ രണ്ടാം വരവ് കൂടിയാണ് ഈ ഗാനം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഗുഹയിലെ തപസ്സിന് ഫാൻസ്‌ കൂടുന്നോ? ഹിമാലയത്തിൽ ധ്യാന നിമഗ്നയായി പേളി മാണി