advertisement

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ മുംബൈയിലെ വീടിനു നേരെ വെടിവെപ്പ്; അക്രമികൾ എത്തിയത് ബൈക്കിൽ

Last Updated:

ബൈക്കിലെത്തിയ അക്രമികൾ അഞ്ച് റൗണ്ട് വെടിവെച്ചതായാണ് വിവരം

News18
News18
മുംബൈ: ബോളിവുഡ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ രോഹിത് ഷെട്ടിയുടെ വീടിന് നേരെ അജ്ഞാതർ വെടിയുതിർത്തു. മുംബൈ ജുഹുവിലെ അദ്ദേഹത്തിന്റെ വീടിന് മുന്നിലാണ് സംഭവം. ബൈക്കിലെത്തിയ അക്രമികൾ അഞ്ച് റൗണ്ട് വെടിവെച്ചതായാണ് വിവരം. സംഭവത്തെത്തുടർന്ന് അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി.
സംഭവത്തിൽ മുംബൈ പോലീസ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. വെടിവെപ്പിന് പിന്നിലെ ലക്ഷ്യമോ പ്രതികളെയോ ഇതുവരെ കണ്ടെത്താനായിട്ടില്ല. എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും മുംബൈ പോലീസ് പ്രസ്താവനയിൽ അറിയിച്ചു. വെടിവെപ്പ് നടക്കുമ്പോൾ രോഹിത് ഷെട്ടി വീട്ടിലുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
advertisement
'സിങ്കം', 'സിംബ', 'സൂര്യവംശി' തുടങ്ങിയ വൻ ഹിറ്റ് ആക്ഷൻ ചിത്രങ്ങളിലൂടെയും 'ഗോൽമാൽ' പരമ്പരയിലൂടെയും ബോളിവുഡിലെ ഏറ്റവും വിജയകരമായ സംവിധായകരിൽ ഒരാളാണ് രോഹിത് ഷെട്ടി. വാഹനങ്ങൾ പറപ്പിച്ചുകൊണ്ടുള്ള ആക്ഷൻ രംഗങ്ങളും മാസ്സ് സിനിമകളുമാണ് അദ്ദേഹത്തിന്റെ പ്രത്യേകത.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ മുംബൈയിലെ വീടിനു നേരെ വെടിവെപ്പ്; അക്രമികൾ എത്തിയത് ബൈക്കിൽ
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement