advertisement

Gold Rate: ഇടിവ് തുടർന്ന് പൊന്ന്! ഇന്നത്തെ സ്വർണവില അറിയാം

Last Updated:

രാജ്യാന്തര സ്വർണവില ഔൺസിന് 4,893 ഡോളർ നിലവാരത്തിൽ തുടരുന്നു

സ്വർണവില
സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് മാറ്റമില്ല. പവന് 1,17,760 രൂപയും ഗ്രാമിന് 14,720 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണവിലയിൽ കഴിഞ്ഞ ദിവസം 6320 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് 4,893 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 16,058 രൂപയും, പവന് 1,28,462 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 12,044 രൂപയും പവന് 96,352 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 350 രൂപയും കിലോഗ്രാമിന് 3,50,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,30,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. യുഎസ്-ഗ്രീൻലൻഡ് തർക്കം, ശമനമില്ലാത്ത റഷ്യ-യുക്രെയ്ൻ യുദ്ധം, ഇറാൻ-യുഎസ് സംഘർഷഭീതി തുടങ്ങിയ വിഷയങ്ങളാണ് സ്വർണവില ഉയരാൻ കാരണമായി കണക്കാക്കുന്നത്. യുഎസ് ഡോളറിന്‍റെ വിനിമയ നിരക്ക് ഇടിഞ്ഞതും സ്വർണവില വർധിക്കാൻ കാരണമായി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: ഇടിവ് തുടർന്ന് പൊന്ന്! ഇന്നത്തെ സ്വർണവില അറിയാം
Next Article
advertisement
വെടിവെച്ചിട്ട എഫ്-35 യുദ്ധവിമാനത്തിൽ നിന്ന് രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ ഐആർജിസി പിടികൂടിയതായി ഇറാനിയൻ മാധ്യമങ്ങൾ
വെടിവെച്ചിട്ട എഫ്-35 യുദ്ധവിമാനത്തിൽ നിന്ന് രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ ഐആർജിസി പിടികൂടിയതായി ഇറാനിയൻ മാധ്യമങ്ങൾ
  • ഇറാനിലെ ഐആർജിസി എഫ്-35 യുദ്ധവിമാനത്തിൽ നിന്ന് രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ പിടികൂടി

  • ഇറാൻ ആധുനിക വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് രണ്ടാമത്തെ എഫ്-35 വിമാനം തകർത്തതായി അവകാശപ്പെട്ടു

  • അമേരിക്കൻ-ഇസ്രായേൽ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാൽ അതിശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി

View All
advertisement