വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രനടയിൽ വെച്ച് നിർവ്വഹിച്ചു.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, E4 എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു. തുടങ്ങിയവരും അഭിനയിക്കുന്നു.
advertisement
Also read: പൃഥ്വിരാജ്, ബേസിൽ ചിത്രം ‘ഗുരുവായൂരമ്പലനടയിൽ’ ഗുരുവായൂരപ്പന്റെ മുന്നിൽതുടങ്ങും
ഛായാഗ്രഹണം നീരജ് രവി നിർവഹിക്കുന്നു. ‘കുഞ്ഞിരാമായണ’ത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണ് ‘ഗുരുവായൂർ അമ്പലനടയിൽ’.
ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, എഡിറ്റർ- ജോൺ കുട്ടി, സംഗീതം അങ്കിത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്- സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ- അരുൺ എസ്. മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീലാൽ, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാൻസ് കൺട്രോളർ- കിരൺ നെട്ടയിൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, സ്റ്റിൽ ജസ്റ്റിൻ, പ്രൊമോഷൻ കൺസൽട്ടൻറ് – വിപിൻ കുമാർ, പി.ആർ.ഒ. – എ.എസ്. ദിനേശ്.
Summary: Pooja ceremony of the movie Guruvayur Ambalanadayil took place in Guruvayur
