TRENDING:

ഹക്കിംഷാ, പ്രിയംവദാ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത്; രഘുനാഥ് പലേരിയുടെ തിരക്കഥ, സംവിധാനം ഷാനവാസ് കെ. ബാവക്കുട്ടി

Last Updated:

മലയാള സാഹിത്യത്തിലും സിനിമയിലും ഏറെ വ്യക്തിമുദ്ര പതിപ്പിച്ച രഘുനാഥ് പലേരിയുടേതാണ് തിരക്കഥ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ പൂർണിമ ഇന്ദ്രജിത്തും പ്രിയംവദാ കൃഷ്ണനും വേഷമിടും. രണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തൻ്റെ സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാനവാസ് കെ. ബാവക്കുട്ടി. 2017ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരത്തിനർഹനായ ‘കിസ്മത്ത്’ എന്ന ചിത്രവും പിന്നീട് ‘തൊട്ടപ്പൻ’ എന്ന ചിത്രവുമാണ് ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയതത്.
പൂർണ്ണിമ ഇന്ദ്രജിത്ത്, പ്രിയംവദാ കൃഷ്ണൻ
പൂർണ്ണിമ ഇന്ദ്രജിത്ത്, പ്രിയംവദാ കൃഷ്ണൻ
advertisement

രണ്ടു സംസ്ഥാന പുരസ്ക്കാരങ്ങളാണ് തൊട്ടപ്പനു ലഭിച്ചത്. മികച്ച നടിക്കുള്ള അവാർഡ് പ്രിയംവദാ കൃഷ്ണനും, പി.എസ്.റഫീഖിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവുമാണ് ലഭിച്ചത്. ഷാനവാസിൻ്റെ പുതിയ ചിത്രം ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) ആരംഭിക്കുകയാണ്.

ആനക്കള്ളൻ, ആനന്ദം പരമാനന്ദം എന്നീ ചിത്രങ്ങൾ നിർമ്മിച്ച സപ്തതരംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഷാനവാസ് സംവിധാനം ചെയ്യുന്നത്.

മലയാള സാഹിത്യത്തിലും സിനിമയിലും ഏറെ വ്യക്തിമുദ്ര പതിപ്പിച്ച രഘുനാഥ് പലേരിയുടേതാണ് തിരക്കഥ. മികച്ച കഥാകൃത്തായി മലയാള സാഹിത്യരംഗത്ത് തിളങ്ങിനിന്ന രഘുനാഥ് പലേരി പിന്നീട് നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച് ശ്രദ്ധേയനായി.

advertisement

മലയാളത്തിലെ ആദ്യത്തെ ത്രിമാനചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ, മഴവിൽക്കാവടി, പൊൻമുട്ടയിടുന്ന താറാവ്, പിൻഗാമി, മേലേപ്പറമ്പിൽ ആൺവീട്, ദേവദൂതൻ തുടങ്ങിയ ചിത്രങ്ങൾ രഘുനാഥ് പലേരി തിരക്കഥ രചിച്ചവയാണ്. ഒന്നു മുതൽ പൂജ്യം വരെ, വിസ്മയം എന്നീ ചിത്രങ്ങൾ ഇദ്ദേഹം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്‌.

കലാപരമായും സാമ്പത്തികവുമായി ഏറെ വിജയം നേടിയ ചിത്രങ്ങളായിരുന്നു ഇവയെല്ലാം. പിന്നീട് അഭിനേതാവായും രഘുനാഥ് പലേരിയുടെ സാന്നിദ്ധ്യം മലയാളസിനിമയിലുണ്ടായി. ഷാനവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പനിലൂടെ അഭിനയരംഗത്തെത്തി. പിന്നീട് ലളിതം, സുന്ദരം, ഓ ബേബി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രണളെയാണ് രഘുനാഥ് പലേരി അവതരിപ്പിച്ചത്. ഈ ചിത്രത്തിലും രഘുനാഥ് പലേരി മികച്ച വേഷം അവതരിപ്പിക്കുന്നുണ്ടന്ന് സംവിധായകനായ ഷാനവാസ് കെ. ബാവക്കുട്ടി പറഞ്ഞു.

advertisement

പൂർണ്ണമായും റൊമാൻ്റിക്ക് കോമഡി ത്രില്ലർ (റോ കോം) ആണ് ചിത്രം.

ഒരു പോഷ് നഗരത്തിൽ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീവ്രപ്രണയത്തിൻ്റെ കഥയാണ് നർമ്മത്തിലൂടെയും ത്രില്ലറിലൂടെയുമവതരിപ്പിക്കുന്നത്.

പുതുതലമുറയിലെ ശ്രദ്ധേയനായ നടൻ ഹക്കിംഷാ, പ്രിയംവദാ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയരാഘവൻ, ഷമ്മി തിലകൻ, ജനാർദ്ദനൻ, ശ്രുതി രാമചന്ദ്രൻ, ഗണപതി, ജാഫർ ഇടുക്കി, അസീസ് നെടുമങ്ങാട്, മനോഹരി ജോയ്, ഉണ്ണിരാജ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിലണിനിരക്കുന്നു.

രഘുനാഥ് പലേരിയുടേതാണ് ഗാനങ്ങൾ. സംഗീതം- ഹിഷാം അബ്ദുൾ വഹാബ്, ഛായാഗ്രഹണം – എൽദോസ് നിരപ്പേൽ, എഡിറ്റിംഗ്- മനോജ് സി.എസ്., കലാസംവിധാനം – അരുൺ കട്ടപ്പന, മേക്കപ്പ് – അമൽ ചന്ദ്രൻ,

advertisement

കോസ്റ്റിയൂം ഡിസൈൻ – നിസ്സാർ റഹ്മത്ത്, നിർമ്മാണ നിർവ്വഹണം – എൽദോ സെൽവരാജ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒരു പറ്റം അവാർഡ് ജേതാക്കൾ ചിത്രത്തിൽ ഒത്തുചേരുന്നുണ്ട്. സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടി, നായിക പ്രിയംവദാ കൃഷ്ണൻ ,രഘുനാഥ് പലേരി, ഹിഷാം അബ്ദുൾ വഹാബ്, കോസ്റ്റിയൂം – ഡിസൈനർ – നിസ്സാർ റഹ്മത്ത് എന്നിവരാണിവർ. തികച്ചും യാദൃശ്ചികമായ സംഗമമാണിതെന്ന് സംവിധായകൻ പറഞ്ഞു. പി.ആർ.ഒ.- വാഴൂർ ജോസ്.

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഹക്കിംഷാ, പ്രിയംവദാ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത്; രഘുനാഥ് പലേരിയുടെ തിരക്കഥ, സംവിധാനം ഷാനവാസ് കെ. ബാവക്കുട്ടി
Open in App
Home
Video
Impact Shorts
Web Stories