TRENDING:

തന്റെ തന്തയല്ല എന്റെ തന്ത... സ്വന്തം പടത്തിലെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് ഡയലോഗ് അനുകരിച്ച് പൃഥ്വിരാജ്

Last Updated:

Prithviraj imitates Mohanlal's famous dialogue in Lucifer | സ്റ്റീഫൻ നെടുമ്പള്ളി അഥവാ എബ്രാം ഖുറേഷി എന്ന നായക വേഷം കൈകാര്യം ചെയ്തത് മോഹൻലാലാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മോഹൻലാൽ ഈ അടുത്ത് ഏറ്റവും അധികം കയ്യടികളും ട്രോളുകളും ഏറ്റു വാങ്ങിയ ഡയലോഗ് ഏതു സിനിമയിലേതെന്നു ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ; ലൂസിഫർ. അതിൽ ഏറ്റവും ഫേമസ് ആയ ഡയലോഗാണ് സായ് കുമാറിന്റെ വർമ്മ എന്ന കഥാപാത്രത്തോട് സ്റ്റീഫൻ നെടുമ്പള്ളിയായ മോഹൻലാൽ പറയുന്ന 'തന്റെ തന്തയല്ല എന്റെ തന്ത' എന്ന വാചകം. ആ ഡയലോഗ് സംവിധായകൻ പൃഥ്വിരാജ് പറഞ്ഞാൽ എങ്ങനെയുണ്ടാവും എന്ന് ഇവിടെ കേൾക്കാം.
advertisement

ഒരു അവാർഡ് വേദിയിൽ മോഹൻലാലിൻറെ ഡയലോഗ് പറയുന്ന പൃഥ്വിയാണ് വിഡിയോയിൽ. അവതാരകരുടെ ആവശ്യ പ്രകാരമാണ് ദുബായിയിലെ ഓഡിയന്സിന് മുൻപാകെ പൃഥ്വി ഈ ഡയലോഗ് പറയുന്നത്.

സ്റ്റീഫൻ നെടുമ്പള്ളി അഥവാ എബ്രാം ഖുറേഷി എന്ന നായക വേഷം കൈകാര്യം ചെയ്തത് മോഹൻലാലാണ്. ഖുറേഷിയിൽ നിന്നാണ് രണ്ടാം ഭാഗമായ L2 എമ്പുരാന്റെ തുടക്കം. മലയാള സിനിമയിലെ ആദ്യ 200 കോടി ചിത്രം എന്ന നേട്ടം ലൂസിഫറിനുണ്ട്. കൂടാതെ പൃഥ്വിരാജ് 50കോടി ക്ലബ്ബിൽ പേരുള്ള ആദ്യ മലയാളി നടനും, സംവിധായകനും നിർമ്മാതാവും എന്ന നേട്ടം കൂടി കൈവരിച്ചു. മുരളി ഗോപിയാണ് വളരെയധികം പ്രേക്ഷക പ്രീതി നേടിയെടുത്ത ലൂസിഫറിന്റെ തിരക്കഥ രചിച്ചത്. സുജിത് വാസുദേവ് ആണ് ഛായാഗ്രഹണം. നിർമ്മാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
തന്റെ തന്തയല്ല എന്റെ തന്ത... സ്വന്തം പടത്തിലെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് ഡയലോഗ് അനുകരിച്ച് പൃഥ്വിരാജ്