TRENDING:

പതിനെട്ടാം പടിയിൽ പൃഥ്വിരാജ് എത്തി

Last Updated:

Prithviraj shoots for Pathinettam Padi | പതിനെട്ടാം പടിയുടെ ഫൈനൽ ഷെഡ്യൂളിൽ പൃഥ്വിരാജിന്റെ രംഗങ്ങൾ പൂർത്തിയാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയുടെ ഫൈനൽ ഷെഡ്യൂളിൽ പൃഥ്വിരാജിന്റെ രംഗങ്ങൾ പൂർത്തിയാക്കി. ഉണ്ണി മുകുന്ദനും കൂടിയുള്ള രംഗങ്ങളാണ് ഷൂട്ട് ചെയ്തത്. പൃഥ്വിയും, ആര്യയും, ടൊവിനോയും ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. വെള്ളിത്തിരയിലാദ്യമായി പതിനെട്ടാം പടിയിൽ പൃഥ്വിരാജ്, ടൊവിനോ തോമസ്, ആര്യ എന്നിവർ ഒന്നിക്കുകയാണ്.
advertisement

ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി. കേരള കഫേ ആണ് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഉറുമി, നെത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി എന്നീ സിനികള്‍ക്ക് തിരക്കഥ എഴുതിയതും ശങ്കര്‍ രാമകൃഷ്ണനായിരുന്നു.

ജോൺ എബ്രഹാം പാലക്കൽ എന്ന സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസറുടെ വേഷമാണ് മമ്മൂട്ടിക്ക്. വളരെ പ്രാധാന്യമേറിയ അതിഥി വേഷമാണിത്. ഹാസ്യം, ആക്ഷൻ, ഡ്രാമ എന്നിവ കൈകകാര്യം ചെയ്യുന്ന കഥാപാത്രമാവുമിത്. മധ്യ തിരുവിതാംകൂറുകാരനായ ജോൺ എബ്രഹാം പാലക്കൽ സംസാരിക്കുന്ന ഭാഷക്കും പ്രത്യേകതയുണ്ടാവും. ഓഗസ്റ്റ് സിനിമയാണ് ചിത്രം നിർമ്മിക്കുന്നത്. മുൻപ് പൃഥ്വിയും ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ഭാഗമായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പതിനെട്ടാം പടിയിൽ പൃഥ്വിരാജ് എത്തി