TRENDING:

എല്ലാ തിയേറ്ററുകളിലും ബേക്കറി തുടങ്ങുന്നത് നല്ലതാണ്; ഓടാത്ത പടത്തിനും മുറിക്കാൻ കേക്ക് വാങ്ങാൻ എളുപ്പമാകും: നിർമാതാവ് രഞ്ജിത്ത്

Last Updated:

ഇവിടെ കൊട്ടിഘോഷിക്കപ്പെട്ട സിനിമയുടെ കലക്‌ഷന്‍ 30 ലക്ഷമോ അല്ലെങ്കിൽ 10 ലക്ഷമോ എന്ന് തിരിച്ചറിയട്ടെ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിയേറ്ററിൽ വൻ പരാജയമായ ചിത്രങ്ങൾക്ക് പോലും നടൻമാർ ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്നു എന്ന് നിർമാതാക്കൾ. ഇനി മുതൽ മൂന്നുമാസം കൂടുമ്പോൾ ധവള പത്രം ഇറക്കുമെന്നും നിർമാതാവ് എം. രഞ്ജിത്ത്. പുതിയ സിനിമയിലേക്ക് നടന്മാരെ നിശ്ചയിക്കുന്ന കാര്യം വരുമ്പോൾ, ഇല്ലാത്ത വിജയങ്ങളിൽ നിർമാതാക്കൾ പോലും തെറ്റിദ്ധരിപ്പിക്കപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
എം. രഞ്ജിത്ത്
എം. രഞ്ജിത്ത്
advertisement

“10 ലക്ഷം രൂപ പോലും തികച്ച് കളക്ട് ചെയ്യാത്ത സിനിമകളില്‍ അഭിനയിക്കുന്ന ആളുകള്‍ ഇവിടെ ഒരു കോടി രൂപ വാങ്ങുന്നുണ്ട്. നിർമാതാക്കള്‍ പറ്റിക്കപ്പെടുന്നതാണ്. ഈ പടങ്ങളെല്ലാം വലിയ വിജയം ആണെന്നു പറഞ്ഞാണ് ഇവിടെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്. എല്ലാ തിയറ്ററിലും ഇപ്പോള്‍ ഒരു ബേക്കറി തുടങ്ങുന്നത് നല്ലതാണ്. പരാജയപ്പെട്ട ചിത്രങ്ങള്‍ക്കും അവിടെ കേക്ക് മുറിക്കുന്നത് കാണാം. ഒരു ബേക്കറി കൂടി അവിടെ തുടങ്ങാമെങ്കില്‍ കേക്ക് എളുപ്പം വാങ്ങാന്‍ പറ്റും. ഒരു ഷോ പോലും നടക്കാത്ത സിനിമകള്‍ക്കും കേക്ക് മുറിക്കുന്നുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഞങ്ങളുടെ നിര്‍മാതാക്കളും വിതരണക്കാരും ജിഎസ്‍ടി വന്നതിനു ശേഷം കലക്‌ഷന്‍റെ ഇന്‍വോയ്സ് ആണ് കൊടുക്കുന്നത്. മുന്‍പത്തെപ്പോലെ ഡിസിആര്‍ അല്ല. എല്ലാ നിര്‍മാതാക്കളും വിതരണക്കാരും ആ ഇന്‍വോയ്സ് ഇവിടെ നല്‍കണമെന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഒരു മൂന്നു മാസം കൂടുമ്പോള്‍ ധവളപത്രം ഇറക്കും, ഇതായിരുന്നു ആ സിനിമയുടെ കലക്‌ഷന്‍ എന്ന്. ഇവിടെ കൊട്ടിഘോഷിക്കപ്പെട്ട സിനിമയുടെ കലക്‌ഷന്‍ 30 ലക്ഷമാണെന്ന് തിരിച്ചറിയട്ടെ, അല്ലെങ്കിൽ 10 ലക്ഷമാണെന്ന് തിരിച്ചറിയട്ടെ. നടൻ കോടിക്കണക്കിനു രൂപ ആ സിനിമയ്ക്ക് വാങ്ങിച്ചത് ശരിയാണോ എന്ന് ജനം തീരുമാനിക്കട്ടെ,’’ രഞ്ജിത്ത് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
എല്ലാ തിയേറ്ററുകളിലും ബേക്കറി തുടങ്ങുന്നത് നല്ലതാണ്; ഓടാത്ത പടത്തിനും മുറിക്കാൻ കേക്ക് വാങ്ങാൻ എളുപ്പമാകും: നിർമാതാവ് രഞ്ജിത്ത്
Open in App
Home
Video
Impact Shorts
Web Stories