TRENDING:

Padmini | രണ്ടര കോടി പ്രതിഫലം കൈപ്പറ്റിയിട്ടും പ്രൊമോഷന് സഹകരിച്ചില്ല; കുഞ്ചാക്കോ ബോബനെതിരെ 'പദ്മിനി'യുടെ നിർമാതാവ്

Last Updated:

പദ്മിനിയുടെ നിർമ്മാതാക്കളിൽ ഒരാളായ സുവിൻ കെ. വർക്കിയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒപ്പം പങ്ക് വച്ചിരിക്കുന്ന പദ്മിനിയുടെ പോസ്റ്ററിൽ ചാക്കോച്ചന്റെ ചിത്രം കറുപ്പിച്ചിട്ടുമുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ റിലീസായ ചിത്രമാണ് പദ്മിനി. കുഞ്ഞിരാമായണം, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾ നിർമ്മിച്ച ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് സെന്ന ഹെഗ്‌ഡേയാണ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായക വേഷത്തിലെത്തിയത്. തീയേറ്ററുകളിൽ നിന്നു മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രവുമായി ബന്ധപ്പെട്ടൊരു വിവാദം ഉണ്ടായിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നായകൻ കുഞ്ചാക്കോ ബോബന്റെ ഭാഗത്ത് നിന്നു യാതൊരു സഹകരണവും ഉണ്ടായിട്ടില്ല എന്ന് നിർമ്മാതാക്കൾ ആരോപിക്കുന്നു.
പദ്മിനി
പദ്മിനി
advertisement

പദ്മിനിയുടെ നിർമ്മാതാക്കളിൽ ഒരാളായ സുവിൻ കെ. വർക്കിയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒപ്പം പങ്ക് വച്ചിരിക്കുന്ന പദ്മിനിയുടെ പോസ്റ്ററിൽ ചാക്കോച്ചന്റെ ചിത്രം കറുപ്പിച്ചിട്ടുമുണ്ട്. സുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ഇങ്ങനെ

“പദ്മിനിയെ ഹൃദയത്തിലേറ്റിയതിനു നന്ദി,എല്ലാ സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്ന മികച്ച റിപ്പോർട്ടുകൾ ഞങ്ങളുടെ മനസ് നിറക്കുന്നുണ്ട്.

എന്നാൽ സിനിമയുടെ പ്രൊമോഷനിലെ പോരായ്മകൾ സംബന്ധിച്ചു ഉയരുന്ന ചില ചോദ്യങ്ങൾക്ക് ഞങ്ങൾക്ക് മറുപടി കൊടുക്കേണ്ടതായുണ്ട്. അതേ കുറിച്ചു സംസാരിച്ചു തുടങ്ങുന്നതിനു മുൻപ് ഒരു കാര്യം, പദ്മിനി ഞങ്ങൾക്കൊരു ലാഭകരമായ ചിത്രമാണ്. തീയേറ്ററുകളിൽ നിന്നു എന്ത് ഷെയർ കിട്ടിയാലും, ഞങ്ങൾക്ക് ലാഭം തന്നെയാണ്. ഞങ്ങളുടെ പ്രൊഡക്ഷൻ ടീമിനും, സെന്ന, ശ്രീരാജ് തുടങ്ങിയ അണിയറ പ്രവർത്തകർക്കും നന്ദി. നിശ്ചയിച്ചുറപ്പിച്ച ഷൂട്ടിംഗ് ഷെഡ്യൂളിൽ നിന്നു ഏഴു ദിവസം മുൻപ് ഞങ്ങൾക്ക് ഷൂട്ട് തീർക്കാൻ സാധിച്ചിരുന്നു.

advertisement

പക്ഷേ ഒരു ഫിലിം മേക്കർ എന്ന നിലയിൽ ചിന്തിക്കുകയാണെങ്കിൽ തിയേറ്ററിൽ നിന്നുള്ള റെസ്പോൺസുകൾ തന്നെയാണ് ഏറ്റവും വലുത്. സിനിമയിൽ അഭിനയിക്കുന്ന നായകന്റെ സ്റ്റാർഡമിനു തീയേറ്ററുകളിലേക്ക് ആളുകളെ എത്തിക്കുന്നതിൽ വലിയൊരു പങ്കുണ്ട്. പദ്മിനിയുടെ കാര്യമെടുത്താൽ,2.5 കോടി രൂപയാണ് നായക നടൻ പ്രതിഫലമായി കൈപ്പറ്റിയത് എന്നിട്ട് പോലും ഒരു ടെലിവിഷൻ ഇന്റർവ്യൂവിന്റെയൊ പ്രൊമോഷൻ പ്രോഗ്രാമിന്റെയോ ഭാഗമായിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യ നിർദേശിച്ച പ്രകാരം സിനിമയുടെ റോ ഫുട്ടേജ് (പൂർത്തിയാകാത്ത രൂപം ) മാത്രം കണ്ട ഒരു പ്രൊമോഷൻ കൺസൾട്ടണ്ട് അഭിപ്രായപെട്ടത് പ്രകാരം ചിത്രത്തിന് വേണ്ടി ഞങ്ങൾ സൃഷ്ടിച്ച പ്രൊമോഷൻ പ്ലാനുകളും ചാർട്ടുകളും  നിഷ്കരുണം അവർ തള്ളിക്കളഞ്ഞു. ഇതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ട് മൂന്നു സിനിമകളുടെ കാര്യത്തിലും സംഭവിച്ചത്. ആരെങ്കിലും ഇതിനെ ചോദ്യം ചെയ്യേണ്ടേ..?. അതു കൊണ്ടാണ് ഇപ്പോൾ ഞങ്ങൾ പ്രതികരിച്ചത്.

advertisement

ഒരു നടൻ തന്നെ കോ പ്രൊഡ്യൂസർ ആയ ഒരു സിനിമയിലും ഇത് സംഭവിക്കില്ല. അത്തരത്തിലുള്ള സിനിമയുടെ എല്ലാ  ടി വി ഇന്റർവ്യൂകളിലും അവർ ഇരിക്കാറുമുണ്ട്. പുറത്ത് നിന്നൊരു പ്രൊഡ്യൂസർ വരുമ്പോളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പദ്മിനിയിലെ നായക നടനെ സംബന്ധിച്ചു 25 ദിവസത്തെ അഭിനയത്തിന് 2.5 കോടി കൈപ്പറ്റിയ ഒരു സിനിമയുടെ പ്രൊമോഷനു പങ്കെടുക്കുന്നതിലും വലുത്  യൂറോപ്പിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ സന്തോഷമാണെന്ന് തോന്നുന്നു.

സിനിമകൾക്ക് തിയേറ്റർ റൺ കുറയുന്നു എന്നതിന്റെ പേരിൽ വിതരണക്കാരും നിർമ്മാതാക്കളും ശബ്ദമുയർത്തുന്ന ഈ കാലത്ത്, സിനിമകൾക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നുണ്ടോ  എന്നതുമൊരു വലിയ ചിന്തയാണ്. താരങ്ങൾ അഭിനയിക്കുന്ന സിനിമകൾ പ്രൊമോട്ട് ചെയ്യണം എന്നതൊരു കടമ തന്നെയാണ്. ഒരു വർഷം ഇരുന്നുറിനു മുകളിൽ സിനിമകൾ റീലീസ് ആകുന്നിടത്ത് അവർ അഭിനയിക്കുന്ന സിനിമകളിലേക്ക് ജനങ്ങളെ എത്തിക്കേണ്ടതായുണ്ട്. ഇത് സിനിമയാണ് ജനങ്ങളുടെ വിധി തന്നെയാണ് നിങ്ങളുടെ നിലനിൽപ്പ്. സിനിമയുടെ മാജിക്ക് എന്തെന്നാൽ ‘കൺടെന്റ് തന്നെയാണ് എല്ലായിപ്പോഴും വിജയിക്കുക’ എന്നതാണ്.

advertisement

കുറിപ്പ് – ഈ നടന് വേണ്ടി പ്രൊഡ്യൂസർ അസോസിയേഷനിൽ പോരാടിയ എല്ലാ പ്രൊഡ്യൂസർ സുഹൃത്തുക്കളോടും നന്ദി.”

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സിനിമ വ്യവസായം പ്രതിസന്ധികളിലൂടെ മുന്നോട്ട് പോകുമ്പോൾ സിനിമക്ക് വേണ്ടി പണം മുടക്കുന്ന ഒരു പ്രൊഡ്യൂസർ പറയുന്ന ഈ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെടേണ്ടത് തന്നെയാണ്. താരങ്ങളെ സൃഷ്ടിക്കുന്നത് സിനിമയാണ് എന്നും അതേ സിനിമകളോടും പ്രേക്ഷകരോടും അവർ കടപ്പെട്ടിരിക്കുന്നു എന്നുള്ള വലിയ തിരിച്ചറിവ് അഭിനേതാക്കൾക്കുണ്ടാകണം. പണം മുടക്കുന്ന നിർമാതാവിനോട്, സിനിമ തീയേറ്ററുകളിൽ എത്തിക്കുന്ന തിയേറ്റർ ഉടമകളോട്, സർവോപരി പ്രേക്ഷകരോട് കാണിക്കേണ്ട മര്യാദ തന്നെയായി അവരത് കണക്കിലെടുക്കണം.

മലയാളം വാർത്തകൾ/ വാർത്ത/Film/
Padmini | രണ്ടര കോടി പ്രതിഫലം കൈപ്പറ്റിയിട്ടും പ്രൊമോഷന് സഹകരിച്ചില്ല; കുഞ്ചാക്കോ ബോബനെതിരെ 'പദ്മിനി'യുടെ നിർമാതാവ്
Open in App
Home
Video
Impact Shorts
Web Stories