ഹരിഹരൻ- പി.വി. ഗംഗാധരൻ- എം.ടി.- മമ്മൂട്ടി എന്ന ഫോർമുലയിൽ പിറന്ന വടക്കൻ വീരഗാഥ മാത്രം മതി എണ്ണം പറഞ്ഞ സിനിമകൾക്ക് അമരക്കാരനായിട്ടും പി.വി. ഗംഗാധരനെ മലയാള സിനിമയ്ക്ക് രേഖപ്പെടുത്താൻ. കെ.ടി.സി. എന്ന കമ്പനിയുടെ ആദ്യ ചിത്രം 1977ൽ ഹരിഹരൻ സംവിധാനം നിർവഹിച്ച് പ്രേം നസീർ നായകനായ ‘സുജാത’. സിനിമയിലെ നാല് ഗാനങ്ങളും ഇന്നും ഹിറ്റുകൾ. സിനിമയുടെ ചുമതല നിർവഹിച്ചതു കെ.ടി.സി.യുടെ സ്ഥാപകൻ പി.വി. സ്വാമിയുടെ രണ്ടാമത്തെ പുത്രൻ പി.വി. ഗംഗാധരനും.
advertisement
ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ പോലുള്ള ഹിറ്റുകളുടെ തിളക്കത്തിൽ നിൽക്കുമ്പോഴാണ് ഗൃഹലക്ഷ്മിയുടെ പി.വി.ജി. എന്ന പി.വി. ഗംഗാധരനെ തേടി വടക്കൻ വീരഗാഥയിലേക്കുള്ള വിളിയെത്തുന്നത്.
“എം.ടി.വാസുദേവൻ നായർ വടക്കൻ പാട്ടിലെ ചതിയൻ ചന്തുവിന് പുതിയൊരു പോസിറ്റീവ് മുഖം കൊടുത്തുകൊണ്ട് തിരക്കഥ ഒരുക്കാൻ പോകുന്നുവെന്ന് പിവിജി അറിയുന്നു. കോടികൾ മുടക്കിയുള്ള ഒരു വൻചിത്രമാണെന്നറിഞ്ഞ ആ ഭീമൻ പ്രോജക്ട് ഏറ്റെടുക്കാൻ പിവിജി അപ്പോൾത്തന്നെ എംടിയെ പോയി കാണുന്നു. ആ ചിത്രമാണ് ഹരിഹരൻ സംവിധാനം ചെയ്ത ‘ഒരു വടക്കന്‍ വീരഗാഥ’. ആ ചിത്രം വടക്കിലും തെക്കിലുമൊന്നും ഒതുങ്ങാതെ തിരയൊടുങ്ങാത്ത കടലുപോലെ കേരളം മുഴുവൻ അലയടിക്കുകയായിരുന്നു,” പി.വി.ജിയെക്കുറിച്ചുള്ള ഓർമക്കുറിപ്പിൽ കലൂർ ഡെന്നിസ് കുറിച്ച വാക്കുകളാണിത്.
പി.വി. ഗംഗാധരന്റെ അടുത്ത തലമുറയും ചലച്ചിത്ര നിർമാണ രംഗത്തേക്കെത്തിക്കഴിഞ്ഞു. മൂന്നു പെണ്മക്കളായ ഷെനുഗ, ഷെർഗ, ഷെഗ്ന എന്നിവർ ചേർന്നാരംഭിച്ച എസ്. ക്യൂബ് ഫിലിംസ് ഉയരെ, ജാനകി ജാനേ പോലുള്ള ചിത്രങ്ങൾ നിർമിച്ച് ചലച്ചിത്ര നിർമാണ മേഖലയിൽ ചുവടുറപ്പിച്ചു കഴിഞ്ഞു.
Summary: PV Gangadharan, veteran Malayalam film producer, was one of the rarest of his tribe, who ventured into the making of movies, out of the bonding he shared with the likes of Hariharan and IV Sasi. Scenarist Kaloor Dennis had remembered him for his love for cinema, and the legendary Vadakkan Veeragadha who he himself took the initiative to produce