രജനികാന്ത് കാറിന്റെ മുകളിൽ നിന്ന് അനുയായികൾക്ക് നേരെ കൈവീശി കാണിച്ചു. മറ്റൊരു വീഡിയോയിൽ നടൻ തന്റെ വാനിറ്റി വാഹനത്തിൽ നിന്ന് ഇറങ്ങുന്നതും സെറ്റിൽ തന്നെ സന്ദർശിച്ചവരെ അഭിവാദ്യം ചെയ്യുന്നതും കാണാം.
രാവിലെ മുതൽ അദ്ദേഹത്തെ കാണാനായി പുറത്ത് തടിച്ചുകൂടിയ ഒരു വലിയ ജനക്കൂട്ടത്തെ തലൈവർ അഭിവാദ്യം ചെയ്യുന്നതിന്റെ മറ്റൊരു വീഡിയോയും ഉണ്ട്. “ഈ മനുഷ്യനോടുള്ള നിരുപാധികമായ സ്നേഹത്തിന് സമാനതകളില്ല ”രജനികാന്തിന്റെ കടുത്ത അനുയായിയായ സുരേഷ് ബാലാജി ട്വീറ്റ് ചെയ്തു.
advertisement
ലാൽ സലാമിന്റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ചിത്രത്തിലെ രജനികാന്തിന്റെ ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. അവരുടെ ട്വീറ്റ് പ്രകാരം അദ്ദേഹത്തിന്റെ കഥാപാത്രത്തെ ‘മൊയ്തീൻ ഭായ്’ എന്ന് വിളിക്കുന്നു, കൂടാതെ ‘എല്ലാവരുടെയും പ്രിയപ്പെട്ട ഭായ്’ എന്നും വിളിക്കപ്പെടുന്നു.
“എല്ലാവരുടെയും പ്രിയപ്പെട്ട ഭായ് മുംബൈയിൽ തിരിച്ചെത്തി. തലൈവർ സൂപ്പർസ്റ്റാറിന് വഴിയൊരുക്കുക. ലാൽസലാമിൽ മൊയ്തീൻ ഭായിയായി രജനികാന്ത്,” എന്ന് ട്വീറ്റ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവുമൊത്തുള്ള ലാൽ സലാമിന്റെ സെറ്റിൽ നിന്നുള്ള ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. ചിത്രത്തിലെ മുൻ ക്രിക്കറ്റ് താരത്തിന്റെ ലുക്കും അദ്ദേഹം സ്ഥിരീകരിച്ചു. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരും ലാൽ സലാമിൽ അഭിനയിക്കുന്നു. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സൗണ്ട്ട്രാക്ക് ഒരുക്കിയിരിക്കുന്നത്.
2021ലെ ദീപാവലി ചിത്രമായ അണ്ണാത്തെയിലാണ് രജനികാന്ത് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. നെൽസൺ ദിലീപ്കുമാറിന്റെ ജയിലറിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. 2023 ഓഗസ്റ്റ് 10-ന് റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ജയിലറിൽ തമന്നയെയും ശിവ രാജ്‌കുമാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മുമ്പ് പേട്ടയിൽ (2019) രജനികാന്തിനൊപ്പം പ്രവർത്തിച്ചിട്ടുള്ള അനിരുദ്ധ് രവിചന്ദറാണ് ജയിലറിന്റെ സംഗീത സംവിധായകൻ. അടുത്തിടെ തമന്ന ഭാട്ടിയയ്‌ക്കൊപ്പമുള്ള ചിത്രീകരണം താരം പൂർത്തിയാക്കി.
ലാൽ സലാം ഈ വർഷം അവസാനം തിയേറ്ററുകളിൽ എത്തും.