TRENDING:

Rocketry | മാധവന്റെ 'റോക്കട്രിക്ക്' തലൈവരുടെ അഭിനന്ദനം; ട്വീറ്റുമായി രജനികാന്ത്

Last Updated:

ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണനായി എത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടൻ മാധവന്റെ (Actor Madhavan) 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' (Rocketry: The Nambi Effect movie) എന്ന സിനിമയെ അഭിനന്ദിച്ച് നടൻ രജനികാന്ത് (Rajinikanth). 'റോക്കട്രി' - തീർച്ചയായും എല്ലാവരും, പ്രത്യേകിച്ച് യുവാക്കൾ കണ്ടിരിക്കേണ്ട സിനിമ' എന്ന് ട്വിറ്ററിൽ രജനികാന്ത് തമിഴിൽ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ വികസനത്തിനായി പ്രവർത്തിച്ച പത്മഭൂഷൺ നമ്പി നാരായണന്റെ ചരിത്രം വളരെ യാഥാർത്ഥ്യബോധത്തോടെയാണ് നടൻ മാധവൻ അവതരിപ്പിച്ചതെന്ന് അദ്ദേഹം അഭിനന്ദിച്ചു.
റോക്കട്രി
റോക്കട്രി
advertisement

വിഖ്യാത ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥ അടിസ്ഥാനമാക്കി ആര്‍. മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണനായി എത്തിയത്. നേരത്തെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുക്കിയത്.

ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലിംസും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് ചിത്രം റിലീസ് ചെയ്തത്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോര്‍ട്ട്.

advertisement

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് കൃത്രിമമായി ഉപയോഗിച്ചിട്ടുള്ളത്. ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു.

advertisement

സിമ്രന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ്- ബിജിത്ത് ബാല, സംഗീതം- സാം സി.എസ്., പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Actor Rajinikanth has lauded actor R. Madhavan's 'Rocketry: The Nambi Effect' after the movie got released. He penned down touching words after the film was released worldwide in multiple languages. The film narrates the life and times of Nambi Narayanan, a space scientist, who was later awarded one of the largest civilian honours of the nation

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Rocketry | മാധവന്റെ 'റോക്കട്രിക്ക്' തലൈവരുടെ അഭിനന്ദനം; ട്വീറ്റുമായി രജനികാന്ത്
Open in App
Home
Video
Impact Shorts
Web Stories