അഞ്ച് ഏക്കർ ഭൂമിയിൽ സ്റ്റുവർട്ട്പുരം എന്ന സാങ്കൽപ്പിക ഗ്രാമത്തിന് സെറ്റ് ഇട്ടാണ് ചിത്രീകരണം.
Also read: Tovino Thomas | 25 കോടി, 75 ദിവസം; വമ്പൻ ക്യാൻവാസിൽ ടൊവിനോ തോമസിന്റെ ‘അന്വേഷിപ്പിൻ കണ്ടെത്തും’
ചിത്രത്തിൻ്റെ അവസാന ഷെഡ്യൂൾ കഴിഞ്ഞദിവസം വിശാഖപട്ടണത്ത് ആരംഭിച്ചു. അവസാന ഷെഡ്യൂളിൽ കോർ ടീമിനെ പങ്കെടുപ്പിച്ചുള്ള ചില നിർണായക സീക്വൻസുകളാണ് ചിത്രീകരിക്കുന്നത്.
അനൗൺസ് ചെയ്ത സമയം മുതൽ സിനിമ വലിയ ചർച്ചയായിരുന്നു.
എഴുപതുകളുടെ പശ്ചാത്തലത്തിൽ സ്റ്റുവർട്ട്‌പുരം എന്ന ഗ്രാമത്തിൽ നടക്കുന്ന കുപ്രസിദ്ധനായൊരു കള്ളന്റെ ജീവചരിത്രമാണ് ടൈഗർ നാഗേശ്വര റാവു. രവി തേജയുടെ ശരീരഭാഷയും ഡയലോഗുകളും ഗെറ്റപ്പും തികച്ചും വ്യത്യസ്തമാണെന്ന് മാത്രമല്ല ഇത് ഒരിക്കലും രവി തേജയ്ക്ക് വെറുമൊരു കഥാപാത്രമായിരിക്കില്ല എന്ന് അണിയറപ്രവർത്തകർ പറയുന്നു. നൂപൂർ സനോൻ, ഗായത്രി ഭരദ്വാജ് എന്നിവരാണ് നായികമാരായി എത്തുന്നത്.
ആർ. മഥി ISC ഛായാഗ്രഹണവും ജിവി പ്രകാശ് കുമാർ സംഗീതവും നിർവ്വഹിക്കുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. സംഭാഷണം ശ്രീകാന്ത് വിസ്സയും സഹനിർമ്മാതാവ് മായങ്ക് സിംഘനിയയുമാണ്.
അഭിനേതാക്കൾ: രവി തേജ, നൂപുർ സനോൺ, ഗായത്രി ഭരദ്വാജ് തുടങ്ങിയവർ; രചന, സംവിധായകൻ: വംശി, നിർമാതാവ്: അഭിഷേക് അഗർവാൾ, ബാനർ: അഭിഷേക് അഗർവാൾ ആർട്സ്, അവതാരകൻ: തേജ് നാരായൺ അഗർവാൾ, സഹ നിർമ്മാതാവ്: മായങ്ക് സിംഗാനിയ, സംഭാഷണങ്ങൾ: ശ്രീകാന്ത് വിസ, സംഗീത സംവിധായകൻ: ജി.വി. പ്രകാശ് കുമാർ, DOP: ആർ. മഥി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല
പി.ആർ.ഒ.: വംശി-ശേഖർ, ആതിര ദിൽജിത്ത്.