TRENDING:

Dhoomam release | തിയേറ്ററുകൾ പിടിച്ചുകുലുക്കാൻ ഫഹദ്, അപർണ ബാലമുരളി ചിത്രം 'ധൂമം' വരുന്നു; റിലീസ് തിയതി ഇതാ

Last Updated:

ഇന്ത്യൻ സിനിമാ ലോകത്തെ കരുത്തരായ ഹോംബാലെ ഫിലിംസ് മലയാളത്തിൽ എത്തുന്ന ആദ്യചിത്രമാണ് 'ധൂമം'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ കെജിഎഫ്. 1,2. കാന്താരാ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം ‘ധൂമം’ (Dhoomam movie) ജൂൺ 23 വെള്ളിയാഴ്ച തിയെറ്ററുകളിൽ എത്തുന്നു. മാനസാരെ ലൂസിയ യൂ ടേൺ ഒൻഡു മോട്ടെയെ കഥൈ എന്നീ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ പവൻ കുമാർ അവതരിപ്പിക്കുന്ന ആദ്യ മുഴുനീള മലയാള ചിത്രമാണ് ‘ധൂമം’.
ധൂമം
ധൂമം
advertisement

‘ധൂമം’ റിലീസ് ആകുന്നതോട് കൂടി ഇന്ത്യൻ സിനിമ ലോകത്തെ കരുത്തുറ്റ ഹോംബാലെ ഫിലിംസ് മലയാളത്തിൽ ഹരിശ്രീ കുറിക്കുന്നു എന്ന ചരിത്രം കൂടിയാണ് പിറക്കുന്നത്. ഫഹദ് ഫാസിൽ (Fahadh Faasil), അപർണ ബാലമുരളി (Aparna Balamurali), റോഷൻ മാത്യു, അച്യുത് കുമാർ, വിനീത്, ജോയ് മാത്യു, അനു മോഹൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് കന്നഡയിലെ ഹിറ്റ് മേക്കർ പൂർണ്ണചന്ദ്ര തേജസ്വിയും.

‘മാസ്റ്റർ ഓഫ് ഇൻഡ്യൻ സിനിമാറ്റോഗ്രാഫി’ എന്നറിയപ്പെടുന്ന പി.സി. ശ്രീരാമിന്റെ അനന്തിരവളും കണ്ണാമൂച്ചിയെന്നട, അഭിയും നാനും, ആകാശമാന്ത ഹെയ്, സിനമിക എന്നീ ചിത്രങ്ങളുടെ സിനിമാറ്റോഗ്രാഫർ കൂടിയായ പ്രീത ജയരാമനാണ് ധൂമത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

advertisement

Also read: Dhoomam trailer | തിയേറ്ററുകളിൽ ഇരുന്ന് നമ്മൾ ചോദിയ്ക്കാൻ ആഗ്രഹിച്ച ആ ചോദ്യവുമായി ഫഹദ്; ‘ധൂമം’ ട്രെയ്‌ലർ

മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. തമിഴ് തെലുങ്ക് കന്നട ഹിന്ദി എന്നീ ഭാഷകളിലുൾപ്പടെ അഞ്ച് ഭാഷകളിലായി ധൂമം ജൂൺ 23ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നതാണ്.

കാർത്തിക് ​ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ രംഗനാഥ് രവി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷിബു ജി സുശീലൻ, ലൈൻ പൊഡ്യൂസർ- കബീർ മാനവ്, ആക്ഷൻ ഡയറക്ടർ- ചേതൻ ഡി സൂസ, ഫാഷൻ സ്റ്റൈലിസ്റ്റ്- ജോഹ കബീർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ശ്രീകാന്ത് പുപ്പല, സ്ക്രിപ്റ്റ് അഡ്വൈസർ- ജോസ്മോൻ ജോർജ്, ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ,

advertisement

പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് കൺസൾട്ടൻന്റ്- ബിനു ബ്രിങ്ഫോർത്ത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Dhoomam marks the first ever production venture of Hombale Films in Malayalam. Fahadh Faasil and Aparna Balamurali are collaborating once again seven years after the much celebrated movie Maheshinte Prathikaram. Dhoomam is slated for a release on June 23, 2023. The film has on board many known names in the industry on and off screen 

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
Dhoomam release | തിയേറ്ററുകൾ പിടിച്ചുകുലുക്കാൻ ഫഹദ്, അപർണ ബാലമുരളി ചിത്രം 'ധൂമം' വരുന്നു; റിലീസ് തിയതി ഇതാ
Open in App
Home
Video
Impact Shorts
Web Stories