സയൻസ് ഫിക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിയ്ക്കുന്നത്. ചിത്രത്തിൻ്റെ ട്രെയ്‌ലറിന് മികച്ച സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ട്രെയ്‌ലർ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഇതിലെ അണിയറ പ്രവർത്തകരും താരങ്ങളും ചേർന്ന് ഒരു ക്യാമ്പയിൻ ഒരുക്കിയിരുന്നു. അതുപോലെതന്നെ വ്യത്യസ്തമായ, പുതുമ നിറഞ്ഞ ഒരു ട്രെയ്‌ലർ തന്നെയായിരുന്നു സമാറയുടെത്.
Also read: Samara | കെ.കെയെ കേൾക്കാം, ഒരിക്കൽക്കൂടി; ‘സമാറ’യിലെ ഗാനം പുറത്ത്
ഹിന്ദിയിൽ ബജ്രംഗി ഭായ്ജാൻ, ജോളി എൽഎൽബി 2, തമിഴിൽ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർസർവാർ, തമിഴ് നടൻ ഭരത്, മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദീപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
advertisement
കുളു- മണാലി, ധർമ്മശാല, ജമ്മു കശ്മീർ എന്നിവടങ്ങളിലായാണ് ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രഹണം- സിനു സിദ്ധാർത്ഥ്, പശ്ചാത്തലസംഗീതം- ഗോപി സുന്ദർ, മ്യൂസിക് ഡയറക്ടർ- ദീപക് വാരിയർ, എഡിറ്റർ- ആർ ജെ പപ്പൻ, സൗണ്ട് ഡിസൈൻ- അരവിന്ദ് ബാബു, കോസ്റ്റ്യൂം- മരിയ സിനു. ഇവരുടെ ആദ്യ സിനിമാ സംരംഭം കൂടിയാണ് ‘സമാറ’.
കലാസംവിധാനം- രഞ്ജിത്ത് കോത്തേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം- ദിനേശ് കാശി, പ്രൊഡക്ഷൻ കൺട്രോളർ- പ്രേമൻ പെരുമ്പാവൂർ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്. ഡിസൈനർ- മാമിജോ, സ്റ്റിൽസ്- സിബി ചീരൻ, മാർക്കറ്റിംഗ്- ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ പ്രൊമോഷൻ- ഒബ്സ്ക്യൂറ, വിതരണം- മാജിക് ഫ്രെയിംസ്.
Summary: Release date for Rahman movie Samara postponed to another date in August