കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുംബൈയിൽ വീട്ടിൽ ക്വാറന്റീനിലാണ് താരം. 'ആരോഗ്യത്തോടെയും ശക്തിയോടെയും തിരിച്ചു വരും' - കോവിഡ് 19 സ്ഥിരീകരിച്ച വാർത്തയോട് മലൈക അറോറ പ്രതികരിച്ചത് ഇങ്ങനെ.
മലൈകയുടെ കാമുകൻ അർജുൻ കപൂറിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ അർജുൻ കപൂർ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചത്. ലക്ഷണങ്ങൾ ഒന്നുമില്ലെന്നും വീട്ടിൽ ക്വാറന്റീനിൽ ആണെന്നും താരം വ്യക്തമാക്കിയിരുന്നു.
അതേസമയം, മലൈകയുടെ രോഗബാധ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കോവിഡ് ബാധ സംബന്ധിച്ച് സോഷ്യൽ മീഡിയയിലും താരം വിശദീകരണമൊന്നും പോസ്റ്റ് ചെയ്തിട്ടില്ല. നേരത്തെ, മലൈകയുടെ ഡാൻസ് റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ നിർത്തി വെച്ചിരുന്നു. എട്ടോളം യൂണിറ്റ് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഇത്. മലൈകയുടെ രോഗബാധയുടെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമല്ല.