നവാഗതനായ ജിത്തു മാധവൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രത്തിലെ ‘തലതെറിച്ചവർ’ എന്ന അടുത്ത ഗാനം ലോകമെമ്പാടുമുള്ള മലയാളികൾ രോമാഞ്ചിഫിക്കേഷനോടെ ഏറ്റെടുക്കുമോ എന്നാണ് ഇനി കാത്തിരിപ്പു. സ രി ഗ മ മലയാളം എന്ന മ്യൂസിക് കമ്പനിയുമായി ചേർന്നാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
advertisement
Also read: Manjummal Boys | സൗബിനും ഭാസിയും; ‘മഞ്ഞുമ്മൽ ബോയ്സ്’ കൊടൈക്കനാലിൽ
സുഷിൻ ശ്യാമിന്റെ സംഗീതത്തിന് വിനായക് ശശികുമാറിന്റെ വരികളും സിയാ ഹുൾ ഹക്കിന്റെയും, എം.സി. കൂപ്പറിന്റെയും ശബ്ദവും ചേർന്നുള്ള ഗാനമാണിത്.
ആദരാഞ്ജലി നേരട്ടെ… എന്ന ആദ്യ ഗാനം സോഷ്യൽ മീഡിയയിലും റീൽസുകളിലും ട്രെൻഡിങായി തുടരുന്നു. ഛായാഗ്രഹണം- സാനു താഹിർ. ഗപ്പി, അമ്പിളി എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകൻ ജോൺപോൾ ജോർജ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് രോമാഞ്ചം. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
Summary: Malayalam movie Romancham, which was noted for a trending song in theatres, has released the second one. The Soubin Shahir- starrer is slated for a release in February 2023