TRENDING:

Oscars 2023 | ഓസ്കാറിനോട് അടുത്ത് RRR; 'നാട്ടു നാട്ടു'വിൽ പ്രതീക്ഷ വാനോളം

Last Updated:

മികച്ച ഒറിജിനൽ സോങ് വിഭാഗത്തിലേയ്ക്കാണ് 'നാട്ടു നാട്ടു' എന്ന ഗാനം നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യക്കാർക്ക് പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് ക്രിക്കറ്റും സിനിമയും. വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട നിരവധി സിനിമകൾ പുറത്തിറങ്ങുന്ന ലോകത്തിലെ തന്നെ പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഓസ്‌കാർ പോലുള്ള അന്താരാഷ്‌ട്ര പ്ലാറ്റ്‌ഫോമുകളിൽ അത്തരം സിനിമകൾ അംഗീകരിക്കപ്പെടുമ്പോൾ രാജ്യത്തിന്റെ അഭിമാനത്തിന് അതിരുകളില്ല.
advertisement

രാജ്യത്തെ സിനിമാപ്രേമികളുടെ കണ്ണും മനസ്സും മാർച്ച് 12ന് നടക്കുന്ന ഓസ്കാർ അവാർഡ് നിശയിലാണ്. ഇന്ത്യൻ സമയം മാർച്ച് 13ന് പുലർച്ചെ 5.30നാണ് ചടങ്ങുകൾ തത്സമയം കാണാൻ സാധിക്കുക. രാജമൌലി ചിത്രമായ ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം മികച്ച ഒറിജിനൽ സോങ് വിഭാഗത്തിലാണ് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഓസ്കാർ അവാർഡ് പ്രഖ്യാപനത്തിന് ഇനി ഏതാനും മണിക്കൂറികൾ മാത്രം അവശേഷിക്കെ ആർആർആറിനെക്കുറിച്ചും ഓസ്‌കാറിനെക്കുറിച്ചും അറിയേണ്ടതെല്ലാം..

‘നാട്ടു നാട്ടു..’

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനകരമായ നേട്ടമാണ്. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിലേയ്ക്കാണ് ‘നാട്ടു നാട്ടു’ എന്ന ഗാനം നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വിഭാഗത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ഗാനം നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നതെന്നതും പ്രത്യേകതയാണ്. എം എം കീരവാണി സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ചേർന്നാണ്.

advertisement

Also Read- റിലീസ് ഒ.ടി.ടിയിൽ; മലയാളം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘3 ഡേയ്സ്’ പ്രേക്ഷകരിലേക്ക്

‘ടെൽ ഇറ്റ് ലൈക്ക് എ വുമൺ’ എന്ന ചിത്രത്തിലെ ‘അപ്ലോസ്’ എന്ന ഗാനത്തോടും ‘ടോപ്പ് ഗൺ: മാവെറിക്കിലെ’ ‘ഹോൾഡ് മൈ ഹാൻഡ്’, ‘ബ്ലാക്ക് പാന്തർ: വക്കാണ്ട ഫോർ എവർ’ എന്ന സിനിമയിലെ ‘ലിഫ്റ്റ് മീ അപ്’, ‘എവരിതിംങ് എവരിവെയർ ഓൾ അറ്റ് വൺസ്’ എന്ന സിനിമയിലെ ‘ദിസ് ഈസ് എ ലൈഫ്’ എന്നീ ഗാനങ്ങളോടാണ് നാട്ടു നാട്ടു മത്സരിക്കുന്നത്.

advertisement

റാം ചരൺ, ജൂനിയർ എൻടിആർ, എസ്എസ് രാജമൗലി

ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഓസ്‌കാർ പുരസ്കാര ചടങ്ങിൽ പങ്കെടുക്കാൻ രാം ചരൺ, എസ്എസ് രാജമൗലി, ജൂനിയർ എൻടിആർ തുടങ്ങിയവർ എത്തിച്ചേർന്നിട്ടുണ്ട്. റെഡ് കാർപെറ്റിൽ ഇവരെ കാണാനുള്ള ആകാംക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

Also Read- ദക്ഷിണ കൊറിയ തരംഗമായി RRR;കാരണക്കാരൻ BTS താരം ജങ്കൂക്ക്

ഓസ്‌കാർ നോമിനേഷനായി 14 വിഭാഗങ്ങളിൽ ആർആർആർ മത്സരിച്ചെങ്കിലും അവസാന ഘട്ടം വരെ എത്തിയത് നാട്ടു നാട്ടു എന്ന ഗാനം മാത്രമാണ്. എന്നാൽ അതും വലിയ നേട്ടം തന്നെയാണെന്ന് ദി ഹോളിവുഡ് റിപ്പോർട്ടറിനോട് സംസാരിക്കവെ രാജമൌലി വ്യക്തമാക്കിയിരുന്നു.

advertisement

ഈ വർഷം ജനുവരിയിലാണ് ഓസ്‌കാർ 2023 നോമിനേഷനുകൾ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ട്വിറ്റർ ട്രെൻഡുകളിലൊന്നായിരുന്നു ആർആർആർ.

പുരസ്‌കാര ചടങ്ങില്‍ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്ന് ഗാനം വേദിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഓസ്‌കര്‍ വേദിയില്‍ ഈ ഗാനത്തിന് ചുവട് വയ്ക്കുന്നത് രാം ചരണും ജൂനിയര്‍ എന്‍ടിആറുമല്ല. അമേരിക്കന്‍ നടിയും നര്‍ത്തകിയുമായ ലോറന്‍ ഗോട്‌ലീബ് ആണ്.

മലയാളം വാർത്തകൾ/ വാർത്ത/Film/
Oscars 2023 | ഓസ്കാറിനോട് അടുത്ത് RRR; 'നാട്ടു നാട്ടു'വിൽ പ്രതീക്ഷ വാനോളം
Open in App
Home
Video
Impact Shorts
Web Stories