സഞ്ജയ് ദത്തും പൂജ ഭട്ടുമായിരുന്നു മുൻ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. മഹേഷ് ഭട്ട് തന്നെയായിരുന്നു ഈ സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്തത്.
21 വർഷങ്ങൾക്ക് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന സവിശേഷതയും ചിത്രത്തിനുണ്ട്. മാത്രമല്ല, മകൾ ആലിയ ഭട്ടിനെ നായികയാക്കി മഹേഷ് ഭട്ട് ഒരുക്കിയ ചിത്രം കൂടിയാണിത്. പഴയ ചിത്രത്തിന്റെ ഫ്ലാഷ് ബാക്കിലൂടെയാണ് സഡക് 2 ന്റെ ട്രെയിലർ ആരംഭിക്കുന്നത്.
സഞ്ജയ് ദത്തിനൊപ്പം ആലിയ ഭട്ടും, ആദിത്യ റോയ് കപൂറും പുതിയ യാത്രയിൽ ഒപ്പം ചേരുന്നു. പേര് പോലെ തന്നെ റോഡ് മൂവിയാണ് ചിത്രവുമെന്നാണ് സൂചന.
advertisement
ചിത്രത്തിലെ പ്രധാന താരമായ സഞ്ജയ് ദത്തിന്റെ കാൻസർ ബാധയെ കുറിച്ച് കഴിഞ്ഞ ദിവസമാണ് വാർത്ത വന്നത്.
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ആലിയ ഭട്ടിനെതിരേയും മഹേഷ് ഭട്ടിനെതിരേയും വ്യാപകമായ സൈബർ ആക്രമണമുണ്ടായിരുന്നു. ചിത്രം ബഹിഷ്കരിക്കണം എന്ന ആഹ്വാനവും സൈബിറടങ്ങളിൽ നിന്നുയരുന്നുണ്ട്. ഇതിനിടയിലാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് 28 ന് സിഡ്നി+ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.