'കല്ലു'വിന്റെ വീഡിയോ കുസൃതികളിൽ എല്ലാം ഭാഗമാകുന്ന അച്ഛനായി സായ് കുമാറിനെ സോഷ്യൽ മീഡിയയിൽ കൂടി പ്രേക്ഷകർ കണ്ടു. ചില നേരം അമ്മ ബിന്ദുവും കല്യാണിക്കൊപ്പം ടിക്ടോക് വീഡിയോകളിൽ ഒപ്പം കൂടാറുണ്ട്.
ഈയടുത്ത്, നീണ്ട നാളുകൾക്ക് ശേഷം ഇവർ കുടുംബ സമേതം ഒരു മാധ്യമത്തിന് അഭിമുഖം നൽകിയിരിക്കുകയാണ്. സായ്‌കുമാറിനെയും ബിന്ദുവിനെയും ചേർത്തു വന്ന അപവാദങ്ങൾക്കുള്ള മറുപടി സായ്കുമാർ നേരിട്ട് നൽകുന്നു.
മകൾ കൈക്കുഞ്ഞായിരിക്കെ, ബിന്ദു പണിക്കരുടെ ഭർത്താവ് മരിക്കുന്നത് 2003ലാണ്. 2009 ലാണ് സായ് കുമാറുമായുള്ള വിവാഹം.
advertisement
"ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് പലരും എടുത്തിട്ടു. ഏറ്റവും ഒടുവിലാണ് ബിന്ദു വന്നത്. സത്യത്തിൽ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ബിന്ദുവിന്റെ ഭർത്താവ്, അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ബിജുവിനോടായിരുന്നു സൗഹൃദം," അഭിമുഖത്തിൽ സായ് കുമാർ പറയുന്നു.
നേരിട്ട തിക്താനുഭവങ്ങളെപ്പറ്റി ബിന്ദു പണിക്കരും ഈ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്.
