നവാഗതനായ സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’
എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. കൊച്ചുകുട്ടികൾക്ക് ഇഷ്‌ടമാകുന്ന തരത്തിൽ ആനിമേറ്റഡ് വീഡിയോ ഗാനമാണ് ചിത്രത്തിൽ നിന്നും പുറത്തുവന്നിട്ടുള്ളത്.
സിന്റോ സണ്ണി എഴുതിയ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്ന് റിച്ചുകുട്ടൻ, ലക്ഷ്യ കിരൺ, ആദ്യ നായർ, മുക്തിത, മുരുകേഷ്, സാഗരിക, സൈജു കുറുപ്പ് എന്നിവർ ആലപിച്ച ‘പാപ്പച്ച… പാപ്പച്ച…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ഓഗസ്റ്റ് നാലിന് പ്രദർശനത്തിനെത്തുന്ന ചിത്രം തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്നു. അജു വർഗ്ഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
advertisement
ബി.കെ. ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു. ഛായാഗ്രഹണം- ശ്രീജിത്ത് നായർ, എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, കല- വിനോദ് പട്ടണക്കാടൻ, കോസ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ, മേക്കപ്പ്- മനോജ്, കിരൺ; ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-ബോബി സത്യശീലൻ, പ്രൊഡക്ഷൻ മാനേജർ -ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പിയൻക്കാവ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: A new animated song from the movie Pappachan Olivilanu showcases lead actor Saiju Kurup in an anime avatar. It is made up to suit child audience