ചലച്ചിത്ര സംവിധായകനായ സംഗീത് ശിവന്റെ മകളാണ് സജ്‌ന സംഗീത് ശിവൻ. ഫോട്ടോഗ്രാഫിയാണ് ഇഷ്ട മേഖലയെങ്കിലും വൈകാതെ ചലച്ചിത്ര നിർമാണ രംഗത്തേക്ക് സജ്‌ന വരും എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ശാന്തി ബാലകൃഷ്ണൻ, അരുൺ കുര്യൻ, ശ്രിന്ദ, അന്ന ബെൻ, കനി തുടങ്ങിയ മലയാള ചലച്ചിത്ര താരങ്ങളെ വെച്ചുകൊണ്ട് സജ്‌ന നടത്തിയ ഫോട്ടോ ഷൂട്ടുകൾ സമീപകാലങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
കത്രീന കൈഫ്, തപ്സി പന്നു, റിച്ച ഛദ്ദ തുടങ്ങിയവരുടെ ചിത്രങ്ങളും സജ്‌ന പകർത്തിയിട്ടുണ്ട്. അന്തർദേശീയ ബ്രാന്റുകളായ ലെൻസ്‌കാർട്ട്, അജിയോ, വൺപ്ലസ്, ഇൻസ്റ്റാഗ്രാം, മൊബിസ്റ്റാർ തുടങ്ങിയവക്ക് വേണ്ടിയും സജ്‌ന പ്രവർത്തിച്ചിട്ടുണ്ട്. ഇവ കൂടാതെ പ്രേക്ഷക മനം കവരുന്ന നിരവധി ചിത്രങ്ങളും സജ്ന പങ്ക് വച്ചിട്ടുണ്ട്.
advertisement
Summary: Sajna Sangeeth Sivan the Malayali photographer behind celebrity images
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 09, 2023 7:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ദുൽഖർ സൽമാന്റെയും ബോളിവുഡ് താരങ്ങളുടെയും ഫോട്ടോ പകർത്തുന്ന മലയാളി വനിത; ഇത് സജ്‌ന സംഗീത് ശിവൻ
