ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഭാവനയുടെ പിറന്നാൾ ദിനമായ ജൂൺ ആറിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ടവൾക്ക് നവീനും ജയദേവും ഗംഭീരസമ്മാനം നൽകിയിരുന്നു.
Also read: HBD Bhavana | ഭർത്താവ് നിർമാണം; സഹോദരൻ സംവിധാനം; പിറന്നാൾ സർപ്രൈസ് ആയി ഭാവനയുടെ തമിഴ് ചിത്രം
‘ദി ഡോർ’ എന്ന് പേരിട്ടിരിക്കുന്ന സിനിമ നിർമ്മിക്കുന്നത് ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ നവീൻ രാജനും ഭാവനയും ചേർന്നാണ്. ഭാവനയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിലൊരുങ്ങുന്ന സിനിമ നാലു ഭാഷകളിലായിട്ടായിരിക്കും റിലീസിനെത്തുക. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളിലൂടെ സജീവമായ ഭാവന തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. കഴിഞ്ഞ 20 വർഷങ്ങൾ കൊണ്ട് വിവിധ ജോണറുകളിലായി ഏകദേശം 80ലധികം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു താരം.
advertisement
അജിത്തിന് ഒപ്പം നായികയായി എത്തിയ അസൽ ആയിരുന്നു ഇതിനു മുമ്പ് ഭാവന നായികയായി വേഷമിട്ട തമിഴ് ചിത്രം. പത്തു വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. പത്തു വർഷങ്ങൾക്ക് ശേഷം തമിഴ് സിനിമാലോകത്തേക്കുള്ള ഭാവനയുടെ തിരിച്ചുവരവ് കൂടിയാണ് ‘ദി ഡോർ’ എന്ന ചിത്രം.
Summary: ‘The Door’ is a multi-lingual movie directed by Jayadev, brother of Bhavana, bankrolled by her husband Naveen. Second look of the film is now released. ‘THE DOOR. Discover The Door’s hidden mysteries’ she captioned